സീറ്റ് ചർച്ച; യുഡിഎഫിനെ പ്രതിസന്ധിയിലാക്കി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

സീറ്റ് ചർച്ചയിൽ യുഡിഎഫിനെ പ്രതിസന്ധിയിലാക്കി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. പന്ത്രണ്ട് സീറ്റ് വേണമെന്ന നിലപാടിൽ ജോസഫ് വിഭാഗം ഉറച്ച് നിന്നതോടെ സീറ്റ് ചർച്ചയിൽ ധാരണയായില്ല. ഇരുവിഭാഗവും തമ്മിലുളള ചര്‍ച്ച ഇനിയും തുടരും.

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് യുഡിഎഫ് യോഗം ചേർന്നത്. പന്ത്രണ്ട് സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ച് നിന്ന പി.ജെ.ജോസഫ് വിഭാഗം 11 സീറ്റ് ഏങ്കിലും കിട്ടിയേ തീരു എന്ന് കട്ടായം പറഞ്ഞു.

ഏറ്റുമാനൂരും കാഞ്ഞിരപ്പള്ളിയും പേരാമ്പ്രയും വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടപ്പോള്‍ ഏറ്റുമാനൂർ വിട്ടുകൊടുക്കാനാകില്ലെന്ന് ജോസഫ് വിഭാഗം നിലപാട് അറിയിച്ചു. പേരാമ്പ്ര കോണ്ഗ്രസ് എടുക്കുകയാണെങ്കിൽ പകരം തിരുവമ്പാടി വേണമെന്ന് ജോസഫ് പക്ഷം ആ‍വശ്യം അറിയിച്ചു. സീറ്റ് ചർച്ച നാളെയും തുടരുമെന്ന് യോഗത്തിന് ശേഷം നേതാക്കള്‍ അറിയിച്ചു.

കയ്പ്പമംഗലം വേണ്ടെന്നാണ് ആർഎസ്പിയുടെ നിലപാട്. പകരം അമ്പലപ്പുഴയോ റാന്നിയോ വേണം. നാളെ അന്തിമ തീരുമാനമെന്നും RSP നിലപാട് വ്യക്തമാക്കി. എന്നാല്‍ മാണി സി കാപ്പന്‍റെ മുന്നണി പ്രവേശനത്തെ പറ്റി ഇന്നും തീരുമാനം എടുത്തില്ല. തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫ് ലോഗോ പ്രകാശനവും നടന്നു. നാട് നന്നാകാൻ UDF എന്നതാണ്‌ UDFന്‍റെ പ്രചരണ വാചകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News