കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി; രക്ഷാബോട്ടിന് യന്ത്രത്തകരാർ; യാത്ര ഉടന്‍ പുനരാരംഭിക്കുമെന്ന് കോസ്റ്റൽ പൊലീസ്

ഫയല്‍ ചിത്രം

മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍ പെട്ട് കടലില്‍ കുടുങ്ങിയ 6 മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി. അപകടത്തില്‍ ബോട്ടിന്റെ ഒരു ഭാഗം മുങ്ങുകയായിരുന്നു.

കാസർകോട് തീരത്തുനിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെയാണ് മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിക്കിടന്നത്. തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍പെട്ടതെന്നാണ് പുറത്ത് വരുന്ന സൂചന. അപകടം നടന്ന സ്ഥലത്തേക്ക് തീരദേശ പൊലീസിന്റെ സംഘം ഉടനെ പുറപ്പെട്ടിരുന്നു. 7 മണിയോടെയാണ് അപകടം ഉണ്ടായത്.

മത്സ്യത്തൊഴിലാളികളുമായി മടങ്ങുന്ന ബോട്ടിന് സംഭവിച്ച യന്ത്രത്തകരാർ മൂലം കരയിലേക്കുള്ള വെെകുകയാണെന്നും യന്ത്രത്തകരാർ ഉടൻ പരിഹരിച്ച് തീരത്തേക്കുള്ള യാത്ര പുനരാരംഭിക്കുമെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News