റബ്ബർ കർഷകരുടെ താൽപ്പര്യം സംരക്ഷിക്കണം; കർമ്മസമിതി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകിയതായി സര്‍ക്കാര്‍ ഹെെക്കോടതിയില്‍

റബ്ബർ കർഷകരുടെ താൽപ്പര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ചെയർമാനായ കർമ്മസമിതി കേന്ദ്ര സർക്കാരിന് റിപോർട്ട് നൽകിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്വാഭാവിക റബ്ബറിനെ കാർഷിക വിളകളുടെ പട്ടികയിൽപ്പെടുത്താനും താങ്ങുവില പദ്ധതിയിൽ ഉൾപ്പെടുത്താനും റിപ്പോർട്ടിൽ കേന്ദ്ര സർക്കാരിന് ഗുപാർശ നൽകിയിട്ടുണ്ടന്നും സർക്കാർ
വ്യക്തമാക്കി.

റബറിന് താങ്ങുവില പ്രഖ്യാപിക്കണമെന്നും ആഭ്യന്തര വിപണിയിൽ നിന്ന് റബർ സംഭരിക്കാൻ റബർ ബോർഡിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് റബർ ഡീലേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് കെ.എ.ജോസഫ് സമർപ്പിച്ച ഹർജിയിലാണ് കൃഷി
വകുപ്പ് അണ്ടർ സെക്രട്ടറി പി.ജയകുമാർ സത്യവാങ്ങ്മൂലം നൽകിയത്.

റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. റബ്ബർ കർഷകരോടുള്ള പ്രതിബദ്ധത കണക്കിലെടുത്ത് 2015-16 സാമ്പത്തീക വർഷം മുതൽ സബ്സിഡി നൽകുന്നുണ്ടന്നും റബർ കിലോഗ്രാമിന് കുറഞ്ഞത് 150 രൂപ ഉറപ്പാക്കിയിട്ടുണ്ടന്നും വില200 രൂപയാക്കി ഉയർത്തുന്നതിന് കേന്ദ്ര സർക്കാറിനോട് ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ടന്നും സർക്കാർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News