കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസിന്റെ രക്ഷാ സേനയും കോസ്റ്റ് ഗാർഡും കോസ്റ്റൽ സേനയും ചേർന്ന് രക്ഷപ്പെടുത്തി; അഭിനന്ദിച്ച് മന്ത്രി മേ‍ഴ്സിക്കുട്ടിയമ്മ

കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച രക്ഷാദൗത്യം സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും മത്സ്യത്തൊഴിലാളികളെയും മറ്റെല്ലാവരെയും അഭിനന്ദിച്ച് മന്ത്രി മേ‍ഴ്സിക്കുട്ടിയമ്മ.

ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്.

സമയോചിതമായി ഇടപെട്ട് ഉടൻതന്നെ രക്ഷയ്ക്കെത്തി പ്രക്ഷുബ്ദമായ കടലിൽ നിന്നും മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച രക്ഷാദൗത്യം സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും മത്സ്യത്തൊഴിലാളികളെയും മറ്റെല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നു- മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ;

കാസർഗോഡ് നിന്നും മത്സ്യബന്ധനത്തിന് പോയ തിരുവനന്തപുരം സ്വദേശികളായ അഞ്ച് മത്സ്യത്തൊഴിലാളികളെ ഫിഷറീസിന്റെ രക്ഷാ സേനയും കോസ്റ്റ് ഗാർഡും കോസ്റ്റൽ സേനയും ചേർന്ന് രക്ഷപ്പെടുത്തി.

കാസർഗോഡ് നിന്നും മറിയം എന്ന ബോട്ടിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ ബോട്ടാണ് 10 നോട്ടിക്കൽ മൈൽ ഉൾക്കടലിൽ തിരമാലകളിൽ പെട്ട് തകർന്നത്. വിവരം കിട്ടിയ ഫിഷറീസ് രക്ഷാ സേനയും കോസ്റ്റ് ഗാർഡും കോസ്റ്റൽ സേനയും ചേർന്നാണ് തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചിരിക്കുന്നത്. രണ്ടായി മുറിഞ്ഞ തകർന്ന ബോട്ടിൽ പിടിച്ചു കിടക്കുകയായിരുന്ന ദായിറാസ് (37), ശ്യാം (18), ജിമ്മി (21), കുമാർ (43), ഈശ്വർ ഭായ് (58) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

സമയോചിതമായി ഇടപെട്ട് ഉടൻതന്നെ രക്ഷയ്ക്കെത്തി പ്രക്ഷുബ്ദമായ കടലിൽ നിന്നും മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച രക്ഷാദൗത്യം സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും മത്സ്യത്തൊഴിലാളികളെയും മറ്റെല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നു.

തൊഴിലാളികൾക്ക് ചികിത്സയും മറ്റു അടിയന്തരമായ എല്ലാ സഹായവും ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

കാസർഗോഡ് നിന്നും മത്സ്യബന്ധനത്തിന് പോയ തിരുവനന്തപുരം സ്വദേശികളായ അഞ്ച് മത്സ്യത്തൊഴിലാളികളെ ഫിഷറീസിന്റെ രക്ഷാ സേനയും…

Posted by J Mercykutty Amma on Wednesday, 3 March 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News