മൂവാറ്റുപുഴ വേണമെന്ന് ജോസഫ് ; കോണ്‍ഗ്രസില്‍ സീറ്റ് തര്‍ക്കം മുറുകുന്നു

സീറ്റ് തര്‍ക്കങ്ങള്‍ രൂക്ഷമാകുന്ന കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി ജോസഫ് വിഭാഗം. തങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പേരാമ്പ്ര സീറ്റുകള്‍ വിട്ടു നല്‍കണമെന്ന് ജോസഫ് പക്ഷം ആവശ്യമുന്നയിച്ചുകൊണ്ടെത്തിയിരിക്കുകയാണ്. പകരം മൂവാറ്റുപുഴ നിര്‍ബന്ധമായും തങ്ങള്‍ക്ക് ലഭിക്കണമെന്ന ദുര്‍വാശിയിലാണ് ജോസഫ് വിഭാഗം. മൂവാറ്റുപുഴ ലഭിച്ചാല്‍ 10 സീറ്റുകള്‍ക്ക് വഴങ്ങാമെന്നും ജോസഫ് വ്യക്തമാക്കി. ഇതോടെ കോണ്‍ഗ്രസില്‍ സമ്മര്‍ദം മുറുകുകയാണ്.

ചങ്ങനാശേരി സീറ്റ് കോണ്‍ഗ്രസിന് വിട്ട് നല്‍കില്ലെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കിയിരുന്നു. സീറ്റ് വിട്ട് നല്‍കേണ്ട സാഹചര്യം നിലവില്‍ ഇല്ല, കോണ്‍ഗ്രസ്സ് സീറ്റ് ഏറ്റെടുക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ചങ്ങനാശ്ശേരിയിലെ കേരള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്, നിലവിലെ എംഎല്‍എ മരിക്കുമ്പോള്‍ സീറ്റ് മറ്റ് പാര്‍ട്ടികള്‍ ഏറ്റടുക്കുന്നത് തെറ്റായ കീഴ് വഴക്കമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

പാര്‍ട്ടി ആവശ്യപെട്ടാല്‍ മത്സരിക്കാന്‍ തയാറാണെന്നും സിഎഫ് തോമസിന്റെ കുടംബവും പൊതുസമൂഹവും താന്‍ സ്ഥാനാര്‍ഥി ആകണമെന്ന് ആഗ്രഹിക്കുന്നണ്ടെണെന്നും സാജന്‍ വ്യക്തമാക്കി. പരമ്പരാഗത കേരള കോണ്‍ഗ്രസ് സീറ്റ് വിട്ടു നല്‍കാനാകില്ലെന്ന് സാജന്‍ ഫ്രാന്‍സിസ്. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ ജോസഫ് വിഭാഗം റിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സാധ്യത.

അതേസമയം, കോണ്‍ഗ്രസ് ആവശ്യപ്പെട്ട ചങ്ങനാശേരിയിലും സ്ഥാനാര്‍ഥിയെ തീരുമാനിച്ച് ജോസഫ് വിഭാഗം. ചങ്ങനാശേരിയില്‍ സാജന്‍ ഫ്രാന്‍സിസ് സ്ഥാനാര്‍ഥി. ചങ്ങനാശേരി വിട്ടുകൊടുക്കില്ലെന്ന് ജോസഫ് വിഭാഗം. ഉഭയകക്ഷി ചര്‍ച്ചകളില്‍ 12 സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് ജോസഫ് വിഭാഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News