മൂവാറ്റുപുഴ കിട്ടിയാല്‍ സമവായമെന്ന് ജോസഫ് വിഭാഗം; വിട്ടുതരില്ലെന്ന് കോണ്‍ഗ്രസ്‌

സീറ്റ് വിഭജനത്തില്‍ തീരുമാനമാകാതെ യുഡിഎഫ്-ജോസഫ് ചര്‍ച്ച. മൂവാറ്റുപു‍ഴ സീറ്റ് വേണമെന്ന് പിജെ ജോസഫ് വിഭാഗവും സീറ്റ് വിട്ടുതരില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസും ഉറച്ച് നിന്നതോടെ സീറ്റ് വിഭജനത്തില്‍ ജോസഫ് വിഭാഗവുമായി ധാരണയിലെത്താനായില്ല.

15 സീറ്റാണ് ജോസഫ് വിഭാഗം ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് അത് 13 സീറ്റിലേക്ക് ഒതുങ്ങി എന്നാല്‍ 9 സീറ്റ് മാത്രമേ നല്‍കാനാവു എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇന്നലെയോടുകൂടി പുതിയ സമവായ ഫോര്‍മുല ജോസഫ് വിഭാഗം മുന്നോട്ട് വച്ചു.

പതിമൂന്നില്‍ നിന്നും പത്ത് സീറ്റിലേക്ക് ഒതുങ്ങാമെന്നും എന്നാല്‍ മൂവാറ്റുപു‍ഴ സീറ്റ് വിട്ടുനല്‍കണമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ പുതിയ ആവശ്യം. മൂവാറ്റുപുഴ കിട്ടിയാല്‍ സമവായമെന്ന് ജോസഫ് വിഭാഗം വിട്ടുതരില്ലെന്ന് കോണ്‍ഗ്രസ്.

കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പേരാമ്പ്ര സീറ്റുകള്‍ വിട്ടുനല്‍കണമെങ്കില്‍ പകരം മൂവാറ്റുപുഴ സീറ്റ് വിട്ട് നല്‍കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ മൂവാറ്റുപുഴ സീറ്റില്‍ കോണ്‍ഗ്രസ് പ്രതിനിധി തന്നെ മത്സരിക്കുമെന്ന് ജോസഫ് വാഴക്കന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News