‘ബേബി ശ്രേയാദിത്യ ഓണ്‍ ഇറ്റ്‌സ് വേ’ ; അമ്മയാകാനൊരുങ്ങി ശ്രേയാ ഘോഷാല്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് ശ്രേയാ ഘോഷാല്‍. ആരെയും ആകര്‍ഷിക്കുന്ന മാസ്മരിക ശബ്ദംകൊണ്ട് ലോകമൊട്ടാകെയുള്ള സംഗീതാരാധകരുടെ മനസ്സ് കീ‍ഴടക്കിയ ഗായിക.മലയാളിയല്ലെങ്കിലും ശ്രേയയുടെ ഗാനങ്ങളെ നെഞ്ചേറ്റാത്ത മലയാളികള്‍ കാണില്ല.

തന്റെ മാതൃഭാഷ അല്ലാതിരുന്നിട്ടു പോലും തികഞ്ഞ ഉച്ചാരണ ശുദ്ധിയോടെ മലയാളം ഗാനങ്ങള്‍ ആലപിക്കുന്ന ശ്രേയ, സംഗീത സംവിധായകര്‍ക്കും ശ്രോതാക്കള്‍ക്കുമെല്ലാം എന്നുമൊരു കൗതുകമാണ്. ഇപ്പോള്‍ മറ്റൊരു സമന്തോ, വാര്‍ത്ത കൂടി പങ്കുവെച്ചിരിക്കുകയാണ് ശ്രേയ. ഏവരേയും സന്തോഷത്തിലാക്കി ശ്രേയ ഒരമ്മയാകാന്‍ പോകുന്നുവെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തു വരുന്നത്. ശ്രേയ തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.

തന്റെ കുഞ്ഞുവയരില്‍ കൈവെച്ച് നില്‍ക്കുന്ന ഫോട്ടോയോടൊപ്പം ശ്രേയ പങ്കുുവെച്ച കുറിപ്പും ഇപ്പോല്‍ വൈറലായിരിക്കുകയാണ്. ‘ബേബി ശ്രേയാദിത്യ ഓണ്‍ ഇറ്റ്‌സ് വേയ്, ഈ വാര്‍ത്ത നിങ്ങളെല്ലാവരുമായും പങ്കു വയ്ക്കുന്നതില്‍ ശൈലാദിത്യയും ഞാനും ഏറെ സന്തോഷിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായത്തിലേക്ക് കടക്കുകയാണ്. നിങ്ങളുടെ എല്ലാ സ്‌നേഹവും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണം’ എന്നാണ് ശ്രേയാ ഘോഷാല്‍ ഫോട്ടോയോടൊപ്പം കുറിച്ചത്.

മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന മനോഹരഗാനം ആലപിച്ചുകൊണ്ട് അരങ്ങേറ്റം കുറിച്ച ശ്രേയ ഇന്ന് മലയാളത്തില്‍ ഒഴിച്ചു കൂടാനാവാത്ത സംഗീത സാന്നിധ്യമാണ്. പാടുന്ന ഓരോ വരികളുടെയും അര്‍ത്ഥം മനസ്സിലാക്കി, അനുഭവ തീവ്രതയോടെ പാടി ഫലിപ്പിക്കുന്ന അര്‍പ്പണമനോഭാവം ശ്രേയയെ പകരക്കാരില്ലാത്ത ശബ്ദമാധുര്യമാക്കി മാറ്റുന്നു.

മലയാളത്തിലോ ഹിന്ദിയിലോ ബംഗാളിയിലോ ഒതുങ്ങുന്നതല്ല ശ്രേയയുടെ സംഗീത ലോകം. ഉര്‍ദു, ആസാമീസ്, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി പന്ത്രണ്ടോളം ഭാഷകളില്‍ ശ്രേയ ഗാനങ്ങള്‍ ആലപിക്കുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണ ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News