രണ്ടില ചിഹ്ന പ്രശ്‌നത്തില്‍ സുപ്രീം കോടതിയെ സമീപിച്ച് പിജെ ജോസഫ് വിഭാഗം

രണ്ടില ചിഹ്ന പ്രശ്‌നത്തില്‍ പിജെ ജോസഫ് വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു. ചിഹ്നം ജോസ് കെ മാണി വിഭാഗത്തിനു നല്‍കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ജോസഫ് വിഭാഗം അപ്പീല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞടുപ്പ് കമ്മീഷന്റെ ഉത്തരവ് റദ്ദാക്കണമന്നാണ് ഹര്ജിയിലെ ആവശ്യം. രണ്ടില ലഭിക്കാതിരുന്ന പശ്ചാത്തലത്തില്‍ ചെണ്ട ചിഹ്നമാക്കിയാണ് ജോസഫ് വിഭാഗം തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്താല്‍ ജോസ് കെ മാണി വിഭാഗത്തിലെ സ്ഥാനാര്‍ത്ഥികള്‍ രണ്ടില ചിഹ്നത്തില്‍ മത്സരിക്കുന്നത് തടയാന്‍ കഴിയും എന്നാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തല്‍. ജോസഫ് വിഭാഗത്തിന് വേണ്ടി ഭരണഘടന വിദഗ്ദ്ധരായ സീനിയര്‍ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ഹാജരാകും.

കഴിഞ്ഞ തവണ ജോസ് കെ മാണി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സീനിയര്‍ അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാലിനോട് ചര്‍ച്ച നടത്തിയിരുന്നു. തടസ്സ ഹര്‍ജിയില്‍ ജോസ് വിഭാഗത്തിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ മകന്‍ കൃഷ്ണന്‍ വേണുഗോപാല്‍ ഹാജരാകാനാണ് സാധ്യത.

അതേസമയം, ജോസഫിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ കോട്ടയത്ത് കോണ്‍ഗ്രസില്‍ കലാപം ശക്തമാകുകയാണ്. രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ പാടില്ലെന്ന് ജില്ലയിലെ നേതാക്കള്‍ കെപിസിസിയേ അറിയിച്ചു. ജോസഫ് ഗ്രൂപ്പിന് പലയിടത്തും വിജയ സാധ്യതയുള്ള സ്ഥാനാര്‍ലാണ് യുഡിഎഫ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News