ജോസഫിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ കോട്ടയത്ത് കോണ്‍ഗ്രസില്‍ കലാപം

ജോസഫിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ കോട്ടയത്ത് കോണ്‍ഗ്രസില്‍ കലാപം ശക്തമാകുന്നു. രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ പാടില്ലെന്ന് ജില്ലയിലെ നേതാക്കള്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചു. ജോസഫ് ഗ്രൂപ്പിന് പലയിടത്തും വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ ഇല്ലെന്നും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി. തര്‍ക്കം തുടര്‍ന്നതോടെ കോട്ടയത്ത് കാലുവാരല്‍ ഉണ്ടാകുമെന്ന ഭയത്തിലാണ് യുഡിഎഫ് ഇപ്പോള്‍.

അതേസമയം, സീറ്റ് വിഭജനത്തില്‍ യുഡിഎഫ്-ജോസഫ് ചര്‍ച്ച ഇതുവരെയും തീരുമാനത്തിലെത്തിയിട്ടില്ല. മൂവാറ്റുപുഴ സീറ്റ് വേണമെന്ന് പിജെ ജോസഫ് വിഭാഗവും സീറ്റ് വിട്ടുതരില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസും ഉറച്ച് നിന്നതോടെ സീറ്റ് വിഭജനത്തില്‍ ജോസഫ് വിഭാഗവുമായി ധാരണയിലെത്താനായില്ല.

15 സീറ്റാണ് ജോസഫ് വിഭാഗം ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് അത് 13 സീറ്റിലേക്ക് ഒതുങ്ങി എന്നാല്‍ 9 സീറ്റ് മാത്രമേ നല്‍കാനാവു എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇന്നലെയോടുകൂടി പുതിയ സമവായ ഫോര്‍മുല ജോസഫ് വിഭാഗം മുന്നോട്ട് വച്ചു.

പതിമൂന്നില്‍ നിന്നും പത്ത് സീറ്റിലേക്ക് ഒതുങ്ങാമെന്നും എന്നാല്‍ മൂവാറ്റുപുഴ സീറ്റ് വിട്ടുനല്‍കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ പുതിയ ആവശ്യം. മൂവാറ്റുപുഴ കിട്ടിയാല്‍ സമവായമെന്ന് ജോസഫ് വിഭാഗം വിട്ടുതരില്ലെന്ന് കോണ്‍ഗ്രസ്.

കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പേരാമ്പ്ര സീറ്റുകള്‍ വിട്ടുനല്‍കണമെങ്കില്‍ പകരം മൂവാറ്റുപുഴ സീറ്റ് വിട്ട് നല്‍കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ മൂവാറ്റുപുഴ സീറ്റില്‍ കോണ്‍ഗ്രസ് പ്രതിനിധി തന്നെ മത്സരിക്കുമെന്ന് ജോസഫ് വാഴക്കന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News