ഡിഎംകെ സഖ്യം: തമി‍ഴ്നാട്ടില്‍ കോണ്‍ഗ്രസിന് 22 സീറ്റ് മാത്രം; തീരുമാനം അംഗീകരിച്ച് കോണ്‍ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 22 സീറ്റുകള്‍ നല്‍കാമെന്ന് ഡിഎംകെ തീരുമാനം. 50 സീറ്റുകള്‍ വേണമെന്ന ആവശ്യത്തിലാണ് കോണ്‍ഗ്രസ്- ഡിഎംകെയുമായി ചര്‍ച്ച ആരംഭിച്ചത് എന്നാല്‍ ഇത് നല്‍കാന്‍ ക‍ഴിയില്ലെന്ന് ഡിഎംകെ അറിയിച്ചതോടെ പിന്നീട് 30 സീറ്റുകള്‍ എന്ന ആവശ്യമുന്നയിച്ചു.

കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയാണ് തമി‍ഴ്നാട്ടില്‍ സീറ്റ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. ക‍ഴിഞ്ഞ തവണ 41 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 8 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്.

ഇതിന് പിന്നാലെ പുതുച്ചേരി സഖ്യത്തിലെ എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറുകയും ചെയ്തതോടെ പുതുച്ചേരിയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നും ഡിഎംകെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് 22 സീറ്റുകള്‍ നല്‍കിയാല്‍ മതിയെന്ന തീരുമാനത്തില്‍ ഡിഎംകെ എത്തിയത്.

സ്ഥിരതയാര്‍ന്ന ഒരു ഭരണമാണ് ഉദ്ദേശിക്കുന്നതെന്ന് ഡിഎംകെ നേതാവ് സ്റ്റാലിന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെ പ്രതികരിച്ചിരുന്നു. തമി‍ഴ്നാട്ടില്‍ മികച്ച ഭൂരിപക്ഷത്തില്‍ ഡിഎംകെ മുന്നണി അധികാരത്തിലെത്തുമെന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

മറ്റ സംസ്ഥാനങ്ങളിലേതുപോലെ ബിജെപി ഭരണത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന ബോധ്യത്തില്‍ കൂടെയാണ് കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കേണ്ടെന്ന തീരുമാനത്തില്‍ ഡിഎംകെ എത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here