ആഴക്കടല്‍ മത്സ്യബന്ധന വിവാദം: സര്‍ക്കാറിനെ പിന്‍തുണച്ച് ലത്തീന്‍ അതിരൂപത; വിഎസ് ശിവകുമാറിന് ആത്മാര്‍ഥതയില്ലെന്നും ഫാ. തിയോഡ്രീഷ്യസ്

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ വാദങ്ങളെ തീരദേശം തള്ളിക്കളഞ്ഞുവെന്നും വിഷയത്തില്‍ സര്‍ക്കാറിനെ പൂര്‍ണ വിശ്വാസമെന്നും ലത്തീന്‍ അതിരൂപത.

വിഷയത്തില്‍ തുടക്കത്തില്‍ ചെറിയ ആശങ്കകള്‍ ഉണ്ടായിരുന്നു എന്നാല്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തോടെ ആ ആശങ്കകള്‍ മാറിയെന്നും ഇപ്പോള്‍ തീരദേശ മേഖല ശാന്തമാണെന്നും ഫാദര്‍ തിയോഡ്രീഷ്യസ്.

ലത്തീന്‍ സഭ അല്‍മായ ഡയറക്ടര്‍ ഫാ: തീയോ ഡീഷ്യസിന്റെ പ്രതികരണം കൈരളി ന്യൂസിനോട്. തീരദേശത്തെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ കാര്യമായി സ്വാധീനിച്ചിട്ടില്ലെന്നും സ്വാധീനിച്ചിരുന്നെങ്കില്‍ തീരത്തിന്റെ പ്രതികരണം ഇങ്ങനെയാവില്ലെന്നും പറഞ്ഞ തിയോഡ്രീഷ്യസ് എംഎല്‍എ വിഎസ് ശിവകുമാറിനെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

ശിവകുമാര്‍ തീരത്തെ അവഗണിച്ച ജനപ്രതിനിധിയാണ് അദ്ദേഹം തങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല ആത്മാര്‍ത്ഥതയില്ലാത്ത നേതാവാണ് വിഎസ് ശിവകുമാറെന്നും ഫാദര്‍ പറഞ്ഞു.

ശിവകുമാര്‍ തീരദേശത്ത് നടത്തിയ വികസനം എന്താണെന്ന് പറയാന്‍ തയ്യാറാവണം അഞ്ചുവര്‍ഷം ഒന്നും ചെയ്യാതെ ഇപ്പോള്‍ സമരം ചെയ്യുന്നതില്‍ കാര്യമില്ലെന്നും ഫാദര്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News