താജ്മഹലില്‍ വ്യാജബോംബ് ഭീഷണി; സന്ദേശം ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്ന്

താജ്മഹലില്‍ വ്യാജബോംബ് ഭീഷണി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്നാണ് ബോംബ് വെച്ചതായി ഫോണ് സന്ദേശം എത്തിയതെന്ന് ആഗ്രയുടെ സുരക്ഷാ ചുമതലയുള്ള എസ്പി ശിവ് രാം യാദവ് പറഞ്ഞു.

സ്‌ഫോടന സ്വഭാവം ഉള്ള ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഉള്ള ശ്രമം നടക്കുകയാണ്.

ഭീഷണി വന്ന പശ്ചാത്തലത്തില്‍ പ്രദേശത്ത് നിന്ന് ആളുകളെ നീക്കി. കൂടുതല്‍ സുരക്ഷാ സേനയും ഡോഗ് സ്‌ക്വാഡും സ്ഥലത്തു ക്യാമ്പ് ചെയ്യുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News