കൊവിഡ് വാക്സിനേഷന്‍ ഡ്രൈവിന്റെ രണ്ടാം ഘട്ടം രാജ്യത്ത് പുരോഗമിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉള്‍പ്പടെയുള്ളവര്‍ ഇന്ന് കൊവിഡ് വാക്സിന്റെ ഫസ്റ്റ് ഡോസ് സ്വീകരിച്ചു.
പ്രതിരോധ കുത്തിവയ്പ്പിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കം മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍, മറ്റ് കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ക്ക് കോവിഡ് -19 വാക്സിന്‍ ആദ്യ ഷോട്ട് ലഭിച്ചിരുന്നു
അതേസമയം, കോവാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഇടക്കാല വിശകലനത്തില്‍ വാക്‌സിന്‍ 81 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുവെന്ന് ഭാരത് ബയോടെക് അറിയിച്ചു.
ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത ഇന്‍ട്ര-നാസല്‍ കോവിഡ് -19 വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ അടുത്തയാഴ്ച ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.