ബിജെപിയില്‍ ശോഭയുടെ അതൃപ്തി വീണ്ടും ; പത്തനംതിട്ടയില്‍ വിജയ യാത്രയില്‍ നിന്ന് വിട്ടു നിന്നു

ബിജെപിയില്‍ ശോഭയുടെ അതൃപ്തി വീണ്ടും. പത്തനംതിട്ടയില്‍ വിജയ യാത്രയുടെ ആദ്യ സമ്മേളനത്തില്‍ നിന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ വിട്ടു നിന്നു. തെരഞ്ഞെടുപ്പ് സമിതി രൂപീകരണത്തില്‍ ഉള്‍പ്പെടുത്താത്തതാണ് അതൃപ്തിയ്ക്ക് പ്രധാന കാരണം.

സംസ്ഥാന ബിജെപി നേതൃത്വത്തില്‍ കെ സുരേന്ദ്രന്‍ – ശോഭാ സുരേന്ദ്രന്‍ പോര് മഞ്ഞുരുകിയിട്ടില്ല. വിജയ് യാത്ര പത്തനംതിട്ടയിലെത്തിയപ്പോള്‍ വീണ്ടും കല്ലുകടി രൂക്ഷം. തിരുവല്ലയിലെ സ്വീകരണ സമ്മേളനത്തില്‍ ശോഭാ സുരേന്ദ്രനെയായിരുന്നു ഉദ്ഘാടനം ചേയ്യേണ്ടിയിരുന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കേ മുന്‍പേ ശോഭ പരിപാടിക്കെത്തില്ലെന്ന് സംസ്ഥാന നേതാക്കള അറിയിച്ചു.

ബിജെപി തെരഞ്ഞെടുപ്പ്  കമ്മിറ്റിയില്‍ നിന്ന് മുതിര്‍ന്ന നേതാവു കൂടിയായ ശോഭയെ ഒഴിവാക്കിയതാണ് കാരണമെന്നാണ് ശോഭാനുകൂലികള്‍ പറയുന്നത്. ബിജെപിയില്‍ അടുത്തിടെ എത്തിയ ഇ ശ്രീധരനെ അടക്കം തെരഞ്ഞെടുപ്പ് സമിതിയിലേക്ക് പരിഗണിച്ചു. ആ ഘട്ടത്തില്‍ പോലും തന്നെ ഒഴിവാക്കിയുള്ള നിലപാടാണ് ശോഭ സുരേന്ദ്രന്റെ പിന്‍മാറ്റത്തിന് കാരണമാകുന്നത്. അതേസമയം, ശോഭയുടെ അസാന്നിധ്യത്തെ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാക്കി മാറ്റിയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിശദീകരണം.

ഇതിനിടെ ശോഭയെ അനുനയിപ്പിക്കാന്‍ നേതൃത്വം മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യാത്രയുടെ സമാപനത്തില്‍ ശോഭ സുരേന്ദ്രനെ വേദിയില്‍ കൊണ്ടുവന്ന് മുന്നണിക്കുള്ളിലെ പോരിന് താല്‍ക്കാലിക പരിഹാരം കാണാനാണ് ബിജെപി കേരള നേതാക്കളുടെ ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News