കൊലവിളി പ്രസംഗത്തിൽ ഉറച്ച് നിൽക്കുന്നതായി കെ എം ഷാജി

കൊലവിളി പ്രസംഗത്തിൽ ഉറച്ച് നിൽക്കുന്നതായി കെ എം ഷാജി. സ്വന്തം പാർട്ടി പ്രവർത്തകർക്ക് നേരെ ഷാജി കൊലവിളി പ്രസംഗം നടത്തിയത് വിവാദമായിരുന്നു.

തനിക്ക് എതിരെ പ്രവർത്തിച്ചവർ ആരായാലും എട്ടിൻ്റെ പണി കൊടുക്കുമെന്നാണ് കണ്ണൂർ വളപട്ടണത്ത് ഷാജി വെല്ലുവിളിച്ചത്. കണ്ണൂർ വളപട്ടണത്ത് മുസ്ലീം ലീഗ് സംഘടിപ്പിച്ച വിശദീകരണ യോഗത്തിലായിരുന്നു ഷാജിയുടെ കൊലവിളി പ്രസംഗം.

തനിക്കെതിരെ കളിച്ചവർ പാർട്ടിക്ക് അകത്തുള്ളവരായാലും പുറത്തുള്ളവരയാലും വെറുതെ വിടില്ല.ലീഗിൽ ഉള്ളവനാണെങ്കിളും എട്ടിന്റെ പണി കൊടുക്കുമെന്നും ഷാജി ഭീഷണി മുഴക്കി.

ഷാജിയുടെ പ്രസംഗത്തിന് എതിരെ ലീഗ് പ്രവർത്തകർ തന്നെ രംഗത്തെത്തി.പ്രസംഗം വിവാദം ആയെങ്കിലും നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കെ എം ഷാജി.

അഴീക്കോട് പ്ലസ് ടു കോഴക്കേസിൽ ഷാജിക്കെതിരെ പരാതി ഉന്നയിച്ചത് ലീഗ് പ്രാദേശിക നേതാക്കളായിരുന്നു.ഇവരെ ലക്ഷ്യം വച്ചാണ് ഷാജിയുടെ കൊലവിളി പ്രസംഗം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here