കൊല്ലത്ത് ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക തയാറായി ; ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് സാധ്യതയില്ല

കൊല്ലത്തെ പത്ത് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ സ്ഥാനാര്‍ത്ഥി പട്ടിക തയാറായി. കോണ്‍ഗ്രസിലേത് പോലെ ഗ്രൂപ്പ് വീതം വെക്കലാണ് ബിജെപിയുടേതും. ആര്‍.എസ്.എസിന്റേതാണ് അന്തിമ തീരുമാനം. ജില്ലയില്‍ ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് സാധ്യതയില്ല.

കരുനാഗപ്പള്ളിയില്‍ മുന്‍ പിഎസ്സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്റെ പേരാണ് പട്ടികയിലുള്ളത്. കുന്നത്തൂരില്‍ ബിജെപി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ് മല്‍സരിക്കാനാണ് സാധ്യത. പുനലൂരില്‍ സീറ്റ് നല്‍കാനാണ് ധാരണയെങ്കില്‍ ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് വനജ സ്ഥാനാര്‍ത്ഥിയാകും.

ജില്ലാ പ്രസിഡന്റ് ബി ബി ഗോപകുമാര്‍ ചാത്തന്നൂരില്‍ മല്‍സരിക്കും. ബിഡിജെഎസ് കൊല്ലം മണ്ഡലത്തില്‍ അഡ്വ അനന്തലക്ഷ്മി, അഡ്വ ഗോപകുമാര്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.

കുണ്ടറയില്‍ സികെ ചന്ദ്രബാബു, എംഎസ് ശ്യാംകുമാര്‍, ചവറയില്‍ ശ്രീകുമാര്‍, എം സുനില്‍, കൊട്ടാരക്കരയില്‍ രാമന്‍നായരും,ഡോ എംഎന്‍ മുരളി,ജി ഗോപിനാഥ്, ചടയമംഗലത്ത് കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണനെ ബിജെപി ടിക്കറ്റില്‍ മത്സരിപ്പിക്കാനും ശ്രമം തുടങി.ഈ സാധ്യത മങ്ങിയാല്‍ കെ ശിവദാസനൊ, വിഷ്ണു പട്ടത്താനമൊ സ്ഥാനാര്‍ത്ഥിയാകും.

പത്തനാപുരത്ത് മാമ്പഴത്തറ സലീം, ഇരവിപുരത്ത് പട്ടത്താനം രാധാക്യഷ്ണന്‍ എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. കെ സുരേന്ദ്രന്‍ നയിക്കുന്ന യാത്ര വെള്ളിയാഴ്ച ജില്ലയില്‍ എത്തുമ്പോള്‍ സ്ഥാനാര്‍ത്ഥികളില്‍ മിക്കവരുമായും പ്രത്യേകം ചര്‍ച്ച നടത്തും. അതിനുശേഷം സാധ്യതാപട്ടികയില്‍ മുന്നിലുള്ളവരില്‍ ചിലര്‍ താഴേക്ക് പോയേക്കാം.

ബിഡിജെഎസ്  സ്റ്റാസ്‌കോ നിലനിര്‍ത്തണമെന്ന നിലപാട് കടുപ്പിച്ചാല്‍ പട്ടിക പുനപരിശോധിക്കേണ്ടിവരും. ബിഡിജെഎസിന്റെ അടിത്തറയില്‍ സംശയം ഉന്നയിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് എസ്എന്‍ ഡിപിയൂടെ ശക്തിചൂണ്ടിക്കാട്ടിയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News