ബാലുശ്ശേരി മണ്ഡലത്തിൽ ധർമ്മജന്‍ വേണ്ട, സംഘടനാപാടവവും വിദ്യാഭ്യാസവുമുള്ള സ്ഥാനാര്‍ഥി മതി ; യു ഡി എഫ് മണ്ഡലം കമ്മിറ്റി

കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിൽ ധർമ്മജനെ മത്സരിപ്പിക്കുന്നതിനെതിരെ യു ഡി എഫ് മണ്ഡലം കമ്മിറ്റി രംഗത്ത്. ധർമ്മജനെ മത്സരിപ്പിക്കുന്നത് തിരിച്ചടിയാവുമെന്നും തീരുമാനത്തില്‍ നിന്ന് പിൻമാറണമെന്നും ബാലുശ്ശേരി മണ്ഡലം കമ്മിറ്റി  ആവശ്യപ്പെട്ടു.  ഇതുമായി ബന്ധപ്പെട്ട് കമ്മിറ്റി കെപിസിസി നേതൃത്വത്തിന് കത്തെ‍ഴുതി.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ പിന്തുണച്ചത് ചര്‍ച്ച ചെയ്യപ്പെടുമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ധര്‍മ്മജനെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പലയിടങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനമുയരുകയാണെന്നും കത്തില്‍ പറയുന്നു.

ധര്‍മ്മജന്‍റെ പേര് ചര്‍ച്ചയായതോടുകൂടി സമൂഹമാധ്യമങ്ങളില്‍  നടിയെ ആക്രമിച്ച കേസുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും വിജയസാധ്യതയുള്ള മണ്ഡലത്തില്‍ സംഘടനാപാടവവും വിദ്യാഭ്യാസവുമുള്ള ഒരു സ്ഥാനാര്‍ഥിയെ മുന്നോട്ടുവെച്ചാല്‍ വിജയിക്കാനാവുമെന്നാണ് കമ്മിറ്റിക്ക് വിലയിരുത്താനായതെന്നും  കത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News