ഒടിടി പ്ലാറ്റ് ഫോമുകളിലെ കണ്ടന്റുകള്‍ സ്‌ക്രീന്‍ ചെയ്യാന്‍ സംവിധാനം വേണമെന്ന് സുപ്രീംകോടതി

ഒടിടി പ്ലാറ്റ് ഫോമുകളിലെ കണ്ടന്റുകള്‍ സ്‌ക്രീന്‍ ചെയ്യാന്‍ സംവിധാനം വേണമെന്ന് സുപ്രീംകോടതി. ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശിപ്പിക്കുന്ന താണ്ഡവ് എന്ന വെബ് സീരീസുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

ആമസോണ്‍ പ്രൈം എന്നിവയടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന ഉള്ളടക്കം പരിശോധിക്കാന്‍ ഒരു സ്‌ക്രീനിംഗ് സമിതി ആവശ്യമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ച് വാക്കാല്‍ പരാമര്‍ശം നടത്തുകയായിരുന്നു.

ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ പുതിയ വ്യവസ്ഥകള്‍ കോടതിക്ക് രേഖാമൂലം കൈമാറണമെന്നും അത് എല്ലാവര്‍ക്കും നല്‍കണമെന്നും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.

ലൈംഗികപരമായ ഉള്ളടക്കം ഇതില്‍ പലതിലുമുണ്ടെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നത്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ആമസോണ്‍ പ്രൈമിന്റെ വീഡിയോ ഹെഡ് അപര്‍ണ പുരോഹിത് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel