മെഡിക്കൽ കോളേജിൽ നടത്താനിരുന്ന ഇൻ്റർവ്യൂ മാറ്റിവച്ചു

തിരുവനന്തപുരം: സ്റ്റേറ്റ് പീഡ് സെല്ലിനു കീഴിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്താനിരുന്ന  വിവിധ തസ്തികകളിലേയ്ക്കുള്ള ഇൻ്റർവ്യൂകൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവച്ചതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

മാർച്ച് എട്ടാം തീയതിയിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഇൻ്റർവ്യൂ , മാർച്ച് പത്താം തീയതിയിലെ ലാബ് ടെക്നീഷ്യൻ തസ്തികയിലെ വാക് ഇൻ ഇൻ്റർവ്യൂ എന്നിവയാണ് മാറ്റി വച്ചത്.

പുതുക്കിയ തീയതി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം പത്രമാധ്യമങ്ങളിലൂടെ അറിയിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here