രുചിയൂറും മട്ടൻ ലിവർ റോസ്റ്റ്

മട്ടന്‍ ഏവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ്. കല്യാണ ചടങ്ങുകള്‍ക്കും മറ്റു വിശേഷപ്പെട്ട ആഘോഷങ്ങളിലും മട്ടന് പ്രധാന സ്ഥാനമുണ്ട്. അതേപോലെ ഏറ്റവും രുചികരവും ആരോഗ്യത്തിന് ഏരെ ഗുണം ചെയ്യുന്നതുമാണ് മട്ടന്‍റെ ലിവര്‍. ഇന്ന് ഏറെ രുചികരമായ  മട്ടൻ ലിവർ റോസ്റ്റ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ വസ്തുക്കള്‍

മട്ടൻ ലിവർ- അരക്കിലോ മട്ടൻ , കുരുമുളക്, എണ്ണ , ഇഞ്ചി, വെളുത്തുള്ളി, സവാള -2 എണ്ണം, പച്ചമുളക്, മഞ്ഞൾ പൊടി, മല്ലിപൊടി, മുളക് പൊടി, ഗരം മസാല, തക്കാളി, കറിവേപ്പില, ഉപ്പ്

ഉണ്ടാക്കുന്ന വിധം

അരക്കിലോ മട്ടൻ ലിവർ നന്നായി കഴുകി 2 ടിസ്പൂൺ കുരുമുളക് ചേർത്ത് വേവിച്ചെടുക്കുക,
ചട്ടിയിൽ എണ്ണ ചൂടാവുമ്പോൾ 2 സ്പൂൺ വീതം ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ചേർക്കുക.  ഇതിലേക്ക് 2സവാള 5 പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക.

ഇതിലേക്ക് 1 സ്പൂൺ മഞ്ഞൾ പൊടി, 4 സ്പൂൺ മല്ലിപൊടി , 2 സ്പൂൺ മുളക് പൊടി, 1 സ്പൂൺ കുരുമുളക് പൊടി, 1 സ്പൂൺ ഗരം മസാലയും ഇട്ടു കരിഞ്ഞു പോവാതെ വഴറ്റി എടുക്കണം.

ചെറുതായി അരിഞ്ഞ തക്കാളിയും ചേർത്ത് എണ്ണ തെളിഞ്ഞു വരുമ്പോൾ വേവിച്ചു വച്ച മട്ടനും കറിവേപ്പിലയും ചേർത്ത് വെള്ളം വറ്റിച്ച് എടുക്കണം. വെള്ളം വറ്റിയാൽ ആവശ്യത്തിന് ഉപ്പും 1 സ്പൂണ്‍ ഗരം മസാലയും കുറച്ചു വെളിച്ചെണ്ണയും ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ചു ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News