
തിരുന്നാവായ: ലോറികള്‍ കൂട്ടിയിടിച്ച് മറിഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ അപകത്തില്‍ ഒരാള്‍ മരിച്ചു. കാവിലക്കാട് പുറത്തൂര്‍ സ്വദേശി ആച്ചാംകളത്തില്‍ മൊയ്തീന്‍ബാവയുടെ മകന്‍ നൗഫല്‍ (36) ആണ് മരിച്ചത്.
അപകടത്തില്‍പ്പെട്ട ഗൂഡ്‌സ് ഓട്ടോയിലെ ഡ്രൈവറായിരുന്നു മരിച്ച നൗഫല്‍. പട്ടര്‍നടക്കാവ് ഇഖ്ബാല്‍ നഗറില്‍ വെച്ചാണ് അപകടം. ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് അപകടമുണ്ടായത്.
പച്ചക്കറിയുമായി പോവുകയായിരുന്ന ഗൂഡ്‌സ് ഓട്ടോ ടിപ്പര്‍ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കല്‍പ്പകഞ്ചേരി പൊലിസ് സ്ഥലത്തെത്തി മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here