ഇന്ധനവിലയും പാചതകവാതക വിലയും അടിക്കടി വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ആഹ്ലാദമാണോ കെ സുരേന്ദ്രന്‍റെ വിജയ യാത്ര? പരിഹാസവുമായി സത്യദീപം മാസിക

ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമാക്കി അരമനകളിലെത്തുന്ന ബിജെപിക്കെതിരെ ആഞ്ഞടിച്ച് കത്തോലിക്ക സഭയുടെ മുഖപത്രമായ സത്യദീപം മാസിക. കാര്‍ഷിക നിയമം എന്തുകൊണ്ട് റദ്ദാക്കുന്നില്ലെന്ന് സഭാ പിതാക്കന്മാര്‍ അരമനയിലെത്തുന്ന നേതാക്കന്മാരോട് ചോദിക്കണം.

ഇന്ധനവിലയും പാചതകവാതക വിലയും അടിക്കടി വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ആഹ്ലാദമാണോ കെ സുരേന്ദ്രന്‍റെ വിജയ യാത്ര എന്നും മുഖപത്രത്തില്‍ പരിഹസിക്കുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേ സുരേന്ദ്രനും കര്‍ണാടകയിലെ ഉപമുഖ്യമന്ത്രി സി എന്‍ അശ്വന്ത് നാരായണനും കെസിബിസി അധ്യക്ഷനെ അരമനയിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സഭാ മുഖപത്രത്തിന്‍റെ രൂക്ഷ വിമര്‍ശനം.

എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം മാസികയിലാണ് ബിജെപി നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത്. ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമാക്കി അരമനകളിലെത്തുന്ന നേതക്കാന്മാരോട് ചില കാര്യങ്ങള്‍ പിതാക്കന്മാര്‍ ചോദിക്കണമെന്ന് മുഖപത്രം ചൂണ്ടിക്കാട്ടുന്നു.

എന്തുകൊണ്ട് വിവാദമായ കാര്‍ഷിക നിയമം റദ്ദാക്കുന്നില്ല. നിരപരാധിയായ സ്റ്റാന്‍ സാമി എന്തുകൊണ്ട് ഇപ്പോ‍ഴും ജയിലില്‍ ക‍ഴിയുന്നുവെന്നും ചോദിക്കണം. ഇന്ധനവില 100 രൂപ കടക്കാന്‍ പോകുകയാണ്. പാതകവാതക വില ഒരു മാസത്തിനുളളില്‍ 100 രൂപ കടന്നു. മൂന്നുമാസത്തിനിടെ 225 രൂപയാണ് വര്‍ദ്ധിച്ചത്.

റേഷന്‍ ഗുണഭോക്താക്കളുടെ എണ്ണം അമ്പത് ശതമാനത്തോളം വെട്ടിക്കുറയ്ക്കാനുളള കേന്ദ്രശുപാര്‍ശയും വന്നു‍ക‍ഴിഞ്ഞു. ഇന്ധനവിലയും പാചതകവാതക വിലയും അടിക്കടി വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ആഹ്ലാദമാണോ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര എന്നും മുഖപത്രത്തില്‍ പരിഹസിക്കുന്നു.

എല്ലാവരോടും ഒരുപോലെയെന്ന ഒരിക്കലും ചേരാത്ത കുപ്പായം സ്വയം അണിഞ്ഞ് അപഹാസ്യമാകുകയാണ് ബിജെപിയെന്നും സഭ കുറ്റപ്പെടുത്തുന്നു. യുഡിഎഫിനെതിരെയും ശക്തമായ ഭാഷയില്‍ മുഖപത്രം വിമര്‍ശിക്കുന്നു. ക‍ഴിഞ്ഞ .യുഡിഎഫ് ഭരണം സംശുദ്ധമായിരുന്നില്ല.

ഇപ്പോള്‍ സദ്ഭരണ മുദ്രാവാക്യം ഉയര്‍ത്തുന്നത് ജാള്യത മറയ്ക്കാനാണെന്നും സഭ പരിഹസിക്കുന്നു. പ്രതിബദ്ധതയുടെ പ്രതികരണ രാഷ്ട്രീയത്തിലൂടെ സംശുദ്ധമായ സാമൂഹ്യ സാഹചര്യം കേരളത്തിലുണ്ടെന്ന് ഉറപ്പാക്കാന്‍ ശക്തമായ നിലപാടുകളോടെ സഭ സജീവമാകണമെന്ന നിര്‍ദേശത്തോടെയാണ് മുഖപത്രം അവസാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News