നേതൃത്വം നട്ടെല്ല് വളയ്ക്കരുത്; മുന്നറിയിപ്പുമായി കോട്ടയത്തെ യൂത്ത് കോൺഗ്രസ്

ജോസഫ് വിഭാഗത്തിന് കൂടുതൽ സീറ്റ് കൊടുത്താൽ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കോട്ടയത്തെ യൂത്ത് കോൺഗ്രസ്. ജോസഫ് വിഭാഗത്തിന് ജില്ലയിൽ ഒരു സീറ്റൊഴികെ മറ്റൊന്നിലും ജയസാധ്യതയില്ല. നേതൃത്വം നട്ടെല്ല് വളയ്ക്കരുതെന്നും ആവശ്യമുയരുകയാണ്.

അതേസമയം ജോസഫിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ കോട്ടയത്ത് കോണ്‍ഗ്രസില്‍ കലാപം ശക്തമാകുകയാണ്. രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ പാടില്ലെന്ന് ജില്ലയിലെ നേതാക്കള്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചു.

ജോസഫ് ഗ്രൂപ്പിന് പലയിടത്തും വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ ഇല്ലെന്നും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി. തര്‍ക്കം തുടര്‍ന്നതോടെ കോട്ടയത്ത് കാലുവാരല്‍ ഉണ്ടാകുമെന്ന ഭയത്തിലാണ് യുഡിഎഫ് ഇപ്പോള്‍.

സീറ്റ് വിഭജനത്തില്‍ യുഡിഎഫ്-ജോസഫ് ചര്‍ച്ച ഇതുവരെയും തീരുമാനത്തിലെത്തിയിട്ടില്ല. മൂവാറ്റുപുഴ സീറ്റ് വേണമെന്ന് പിജെ ജോസഫ് വിഭാഗവും സീറ്റ് വിട്ടുതരില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസും ഉറച്ച് നിന്നതോടെ സീറ്റ് വിഭജനത്തില്‍ ജോസഫ് വിഭാഗവുമായി ധാരണയിലെത്താനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here