കേന്ദ്രമന്ത്രി കേരളത്തില്‍ നേരിട്ടെത്തി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നു: മുഖ്യമന്ത്രി

കേന്ദ്രമന്ത്രി കേരളത്തില്‍ നേരിട്ടെത്തി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഈ ഘട്ടത്തിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ഇവിടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി ചിലത് സംഭവിക്കുന്നു. കേന്ദ്രഭരണകക്ഷിയുടെ മുതിര്‍ന്ന നേതാവായ ധനകാര്യമന്ത്രി പ്രചാരണത്തിനായി വന്ന് അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിക്കുന്നുവെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഈ ഘട്ടത്തിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ഇവിടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി ചിലത് സംഭവിക്കുന്നു. കേന്ദ്രഭരണകക്ഷിയുടെ മുതിര്‍ന്ന നേതാവായ ധനകാര്യമന്ത്രി പ്രചാരണത്തിനായി വന്ന് അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിക്കുന്നു

വികസനത്തിന് വഴിയൊരുക്കുന്ന കിഫ്ബിക്കെതിരെയാണ് ഫെബ്രുവരി 28-ന് അവര്‍ പ്രസംഗിച്ചത്. ആ ആരോപണം ജനം മുഖവിലയ്ക്ക് എടുത്തില്ല എന്നത് കൊണ്ടാവാം തനിക്ക് കീഴിലുള്ള ഇഡിയെ കൊണ്ട് കിഫ്ബിയെ തകര്‍ക്കാൻ ശ്രമിച്ചത്.

കിഫ്ബിയിലെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി കാര്യങ്ങൾ അറിയുകയല്ല ഇഡി ചെയ്തത്. സ്ത്രീകൾ അടക്കമുള്ള ഉദ്യോഗസ്ഥരോട് മാന്യതയുടെ അതിര് ലംഘിക്കുന്ന പെരുമാറ്റമുണ്ടായി. മാര്‍ച്ച് രണ്ടിന് ദൃശ്യമാധ്യമങ്ങളിലൂടെ കിഫ്ബിക്കെതിരെ ഇഡി അന്വേഷണമെന്നും കിഫ്ബി സിഇഒയ്ക്കും ഡെപ്യൂട്ടി സിഇഒയ്ക്കും സമൻസ് പോയതായി മാധ്യമവാര്‍ത്ത വന്നു. ഇതിനു ശേഷമാണ് അവര്‍ക്ക് സമൻസ് ലഭിച്ചത്.

ഇതൊക്കെ അസാധാരണ നടപടിയാണ്. മുൻപും കേന്ദ്ര ഏജൻസികളുടെ ഭാഗത്ത് നിന്നും ഇത്തരം നടപടികളുണ്ടായിട്ടുണ്ട്. അതൊക്കെ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. അന്ന് പ്രധാനമന്ത്രിയോട് നേരിട്ട് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയതാണ്- മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News