സ്വന്തം മണ്ഡലത്തില്‍ കിഫ്ബി പദ്ധതി വേണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ല: രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

കിഫ്ബി പദ്ധതിയ്ക്കെതിരെ അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷത്തിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

‘സ്വന്തം മണ്ഡലത്തിൽ കിഫ്ബിയുടെ പദ്ധതി വേണ്ട എന്ന് ഏതെങ്കിലും ഒരു എംഎൽഎയുണ്ടോ. കഴിഞ്ഞ കുറച്ചു കാലമായി യുഡിഎഫും ബിജെപിയും കിഫ്ബിയെ ഒരു പോലെയാണ് ആക്രമിക്കുന്നത്. സ്വന്തം മണ്ഡലത്തിൽ കിഫ്ബി വേണ്ട എന്ന് പ്രതിപക്ഷ നേതാവ് പോലും പറഞ്ഞിട്ടില്ല’- മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ ചട്ടങ്ങളും പാലിച്ചാണ് കിഫ്ബി പദ്ധതി നടപ്പാക്കിയത്. തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാൻ വന്നാൽ കീഴടങ്ങാൻ ഉദ്ധേശിക്കുന്നില്ല. ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരാണ് ഞങ്ങൾ, ആ ഉത്തരവാദിത്തം തടയാൻവരുന്ന ഒരു ശക്തിക്ക് മുന്നിലും കീഴടങ്ങുന്ന പാരമ്പര്യം ഞങ്ങൾക്കില്ല..

സ്വന്തം മണ്ഡലത്തിൽ കിഫ്ബിയുടെ പദ്ധതി വേണ്ട എന്ന് ഏതെങ്കിലും ഒരു എംഎൽഎയുണ്ടോ. കഴിഞ്ഞ കുറച്ചു കാലമായി യുഡിഎഫും ബിജെപിയും കിഫ്ബിയെ ഒരു പോലെയാണ് ആക്രമിക്കുന്നത്. സ്വന്തം മണ്ഡലത്തിൽ കിഫ്ബി വേണ്ട എന്ന് പ്രതിപക്ഷ നേതാവ് പോലും പറഞ്ഞിട്ടില്ല.

യുഡിഎഫിനും ബിജെപിക്കും ഒരേ വികാരമാണുള്ളത്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഏറ്റവും കൂടുതൽ ഉയർത്തിയ ആൾ എന്ന ബഹുമതി പ്രതിപക്ഷ നേതാവിനാണ്. വിവാദത്തിൻ്റെ വ്യാപാരികളായി പ്രതിപക്ഷം മാറിയിട്ടുണ്ട്. വികസനത്തിനായി വകയിരുത്തിയ പണം പാഴാകട്ടെ എന്നാണോ ഇവർ കരുതുന്നത്. സർക്കാരിനെ അക്രമിച്ചോളൂ. അതു പക്ഷേ ജനങ്ങളുടെ ക്ഷേമത്തിന് കടക്കൽ കത്തി വെച്ചിട്ടാകരുത്. കിഫ്ബി വകയിരുത്തിയ പണം കരളത്തിൽ തന്നെ ചിലവഴിക്കും. അതിൽ ഇടങ്കോൽ ഇടാൻ വരരുത്.

സ്വന്തം അഖിലേന്ത്യാ നേതൃത്വത്തെ പോലും പ്രതിപക്ഷ നേതാവ് തള്ളി പറഞ്ഞു. അധികാരം ഉപയോഗിച്ചു രാഷ്ട്രീയ അട്ടിമറികൾ നടത്താം എന്ന ഭീഷണിക്ക് മുന്നിൽ വഴങ്ങുന്നവരെ ബിജെപി കണ്ടിട്ടുണ്ടാകാം. ആ പരിപ്പ് ഇവിടെ വേവില്ല. കിഫ്ബിയുടെ ആരാച്ചാർ ആകാൻ പ്രതിപക്ഷം നോക്കുന്നു. ഇതൊക്കെ കണ്ട് കയ്യും കെട്ടി നോക്കി ഇരിക്കാൻ ജനങ്ങൾ തയാറാകും എന്നും കരുതുന്നുണ്ടോ ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News