കോവിഡ് വാക്‌സിന്‍; നിര്‍ണായക അറിയിപ്പുമായി ആരോഗ്യമന്ത്രാലയം

കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് നിര്‍ണായക അറിയിപ്പുമായി കോന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് വാക്‌സിന്‍ എടുക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊറോണ വാക്സിനുമായി ബന്ധപ്പെട്ട് ഉയരുന്ന നിരന്തര ചോദ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആരോഗ്യ മന്ത്രാലയം മറുപടിയുമായി രംഗത്തെത്തിയത്.

രണ്ടാമത്തെ വാക്സിന്‍ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച്ചകള്‍ക്ക് ശേഷമാണ് ശരീരത്തില്‍ കൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ രൂപപ്പെടുകയെന്നും ഇന്ത്യയില്‍ വികസിപ്പിക്കുന്ന വാക്സിനും ഫലപ്രദമായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വാക്സിന്‍ എടുക്കുന്നത് നിര്‍ബന്ധമാണോ, വാക്സിന്‍ സ്വീകരിച്ച് എത്ര ദിവസങ്ങള്‍ക്കുള്ളിലാണ് ആന്റിബോഡി രൂപപ്പെടുക, കൊറോണയില്‍ നിന്നും രോഗമുക്തി നേടിയവര്‍ വാക്സിന്‍ സ്വീകരിക്കേണ്ട ആവശ്യമുണ്ടോ എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ക്കാണ് മന്ത്രാലയം മറുപടി നല്‍കിയത്.

കൊറോണയില്‍ നിന്നും രോഗമുക്തി നേടിയവര്‍ക്കും വൈറസിനെതിരെയുള്ള പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വാക്സിന്‍ ഡോസ് പൂര്‍ണമായി സ്വീകരിക്കുന്നതാണ് ഉചിതമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News