കർഷക സമരം 99-ാം ദിവസത്തിലേക്ക്; കർഷകർ നാളെ കെഎംപി എക്സ്പ്രസ്സ്‌ ദേശീയ പാത ഉപരോധിക്കും

കർഷക സമരം 99-ാം ദിവസത്തിലേക്ക്. നാളെ കർഷകർ ദില്ലിയിലേക്കുള്ള കെഎംപി എക്സ്പ്രസ്സ്‌ ദേശീയ പാത ഉപരോധിക്കും. മാർച്ച്‌ 8ന് മഹിളാ കിസാൻ ദിവസമായും, മാർച്ച്‌ 15ന് CITU യുമായി ചേർന്ന്, സ്വകാര്യവത്കരണ വിരുദ്ധദിനമായും കർഷകർ ആചരിക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിക്ക് എതിരെ കർഷകർ പ്രകടനം നടത്തുമെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.

അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ. കർഷക സമരം തുടങ്ങി 100 ദിവസം തികയുന്ന ദിവസമായ നാളെ രാജ്യവ്യാപകമായി കരിദിനമായി ആചാരിക്കാൻ കർഷകർ ആഹ്വനം ചെയ്തു. ദില്ലിക്ക് പുറത്തുള്ള വിവിധ പ്രതിഷേധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന കെ‌എം‌പി എക്സ്പ്രസ് ഹൈവേ നാളെ കർഷകർ ഉപരോധിക്കും. രാവിലെ 11 മുതൽ വൈകുന്നേരം 4 വരെയാണ് റോഡ് ഉപരോധം.

ഹൈവേയിലെ ടോൾ പ്ലാസകളും കർഷകർ പിടിച്ചടുക്കും. മാർച്ച് എട്ടിന് അതിർത്തികളിൽ മഹിള കിസാൻ ദിവാസ് ആയി ആഘോഷിക്കും. അതിർത്തികളിൽ അന്നേദിവസം സ്ത്രീകൾ കർഷകസമരത്തിന് നേതൃത്വം കൊടുക്കും. കർഷക പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നതിനും രാജ്യത്ത് വനിതാ കർഷകരുടെ സംഭാവനകളെ ഉയർത്തിക്കാട്ടുന്നതിനുമായി അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്ന വനിതാ സംഘടനകളെ സംയുക്ത കിസാൻ സമിതി അതിർത്തികളിലേക്ക് ക്ഷണിച്ചു.

മാർച്ച് 15 ന് CITU വുമായി ചേർന്നു കർഷകർ, സ്വകാര്യവത്കരണ വിരുദ്ധ ദിനമായി കർഷകർ ആചാരിക്കും. സംയുക്ത കിസാൻ മോർച്ചയും CITU വുംകേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ അതിർത്തികളിൽ പ്രതിഷേധിക്കും. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിയുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷകർ പ്രതിഷേധിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News