പാര്‍വതി നായികയാകുന്ന വര്‍ത്തമാനം മാര്‍ച്ച്‌ 12ന് റിലീസ് ചെയ്യും

പാര്‍വതി തിരുവോത്തിനെ മുഖ്യകഥാപാത്രമാക്കി സംവിധായകന്‍ സിദ്ധാര്‍ഥ് ശിവ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം വര്‍ത്തമാനത്തിന്റെ റിലീസ്  മാര്‍ച്ച് 12ന്.  ചിത്രത്തില്‍ ഫൈസാ സൂഫിയ എന്ന കഥാപാത്രമായാണ് പാര്‍വതി വേഷമിടുന്നത്.

സമകാലിക ഇന്ത്യന്‍ സമൂഹത്തില്‍ നേരിടേണ്ടിവരുന്ന രാഷ്ട്രീയ- സാമൂഹിക പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. അതേസമയം നേരത്തെ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. പിന്നീട് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റിയാണ് ചെറുമാറ്റത്തോടെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്.

സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്‌സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ‘വര്‍ത്തമാന’ത്തിന്റെ പ്രമേയം.

സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ‘ഫൈസാ സൂഫിയ’ എന്ന ഗവേഷക വിദ്യാര്‍ഥിനിയുടെ കഥാപാത്രമാണ് പാര്‍വ്വതിയുടേത്.

റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ഡല്‍ഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് ‘വര്‍ത്തമാനം’ ചിത്രീകരിച്ചത്.

ബാനര്‍ – ബെന്‍സി പ്രൊഡക്ഷന്‍സ്, സംവിധാനം – സിദ്ധാര്‍ത്ഥ് ശിവ, നിര്‍മ്മാണം – ബെന്‍സി നാസര്‍, ആര്യാടന്‍ ഷൗക്കത്ത്, കഥ-തിരക്കഥ-സംഭാഷണം – ആര്യാടന്‍ ഷൗക്കത്ത്, ക്യാമറ – അഴകപ്പന്‍, ഗാനരചന – റഫീക് അഹമ്മദ്, വിശാല്‍ ജോണ്‍സണ്‍, പശ്ചാത്തല സംഗീതം – ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഡിക്സന്‍ പൊടുത്താസ്, പി.ആര്‍.ഒ. – പി.ആര്‍.സുമേരന്‍ (ബെന്‍സി പ്രൊഡക്ഷന്‍സ്).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News