സിറ്റിംഗ് സീറ്റായ പേരാവൂരിൽ ഇത്തവണ പരാജയ ഭീതിയിൽ യു ഡി എഫ്

സിറ്റിംഗ് സീറ്റായ പേരാവൂരിൽ ഇത്തവണ പരാജയ ഭീതിയിലാണ് യു ഡി എഫ്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കിൽ എൽ ഡി എഫിനാണ് ഭൂരിപക്ഷം.

മണ്ഡലം നിലനിർത്താൻ യു ഡി എഫും പിടിച്ചെടുക്കാൻ എൽ ഡി എഫും ഇറങ്ങിയതോടെ തീ പാറുന്ന പോരാട്ടത്തിനാണ് പേരാവൂർ മണ്ഡലം സാക്ഷ്യം വഹിക്കാൻ പോകുന്നത്

കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യു ഡി എഫിന് ഒപ്പം നിന്ന മണ്ഡലമാണ് പേരാവൂർ. 2016 ൽ 7989 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു ടി എഫ് സ്ഥാനാർഥി അഡ്വ സണ്ണി ജോസഫ് വിജയിച്ചത്.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കിൽ യു ഡി എഫ് ഭൂരിപക്ഷം 23665 ആയി ഉയർന്നു.എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് യു ഡി എഫിന് നേരിടേണ്ടണ്ടി വന്നത്.

എൽ ഡി എഫ് പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം നേടി.യു ഡി എഫ് കുത്തകയാക്കി വച്ച പഞ്ചായത്തുകൾ എൽ ഡി എഫ് പിടിച്ചെടുത്തു.കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ 6980 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽ ഡി എഫ് പിടിച്ചെടുത്തത്.ഈ കണക്കുകളിലാണ് എൽ ഡി എഫിന്റെ വിജയ പ്രതീക്ഷ

മണ്ഡലത്തിലെ വികസന മുരടിപ്പും യു ഡി എഫിന് തിരിച്ചടിയാകും.വികസനത്തോട് മുഖം തിരിച്ചു നിന്ന സണ്ണി ജോസഫ് എം എൽ എ യ്ക്ക് എതിരെ ജന വികാരം ശക്തമാണെന്നും എൽ ഡി എഫ് ചൂണ്ടിക്കാട്ടുന്നു.

കേരള കോണ്ഗ്രസ് എമ്മിന്റെ മുന്നണി മാറ്റവും യു ഡി എഫിന് തിരിച്ചടിയാകും.മലയോര ഹൈവേ ഉൾപ്പെടെയുള്ള വികസന പദ്ധതികൾ,ഇരിട്ടി പേരാവൂർ താലൂക്ക് ആശുപത്രികളുടെ വികസനം,ക്ഷേമ പദ്ധതികൾ,റബ്ബർ താങ്ങുവില ഉയർത്തിയത് അടക്കമുള്ള കർഷക ക്ഷേമ നടപടികൾ തുടങ്ങിയവയാണ് എൽ ഡി എഫിന് അനുകൂലമായ ഘടകങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News