പൂച്ചാക്കൽ ഷാഹുൽ രചിച്ച നാടക ഗാന സ്മരണ മഞ്ചലേറ്റിയ ഗീതങ്ങൾ പ്രകാശനം ചെയ്തു

കവിയും ഗാനരചയിതാവുമായ പൂച്ചാക്കൽ ഷാഹുൽ രചിച്ച നാടക ഗാന സ്മരണ മഞ്ചലേറ്റിയ ഗീതങ്ങൾ പ്രകാശനം ചെയ്തു. കോഴിക്കോട്ട് നടന്ന ചടങ്ങിൽ മിസോറാം ഗവർണർ പി എസ് ശ്രീധരൻപിള്ളയാണ് പുസ്തകം പ്രകാശനം ചെയ്തത്

മൂന്നുറിലേറേ പ്രൊഫഷണൽ നാടകങ്ങൾക്കായി ആയിരത്തിലേറെ ഗാനങ്ങൾ രചിച്ച സംഗീതജ്ഞനാണ് പുച്ചാക്കൽ ഷാഹുൽ.എം എസ് ബാബുരാജ് , വി. ദക്ഷിണാമൂർത്തി, എം.കെ അർജുനൻ തുടങ്ങി മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകരോടൊപ്പം നാടകങ്ങൾക്ക് വേണ്ടി ഗാന രചന നടത്തിയ കാലത്തേക്കുറിച്ച് ഓർക്കുകയാണ് പുസ്തകത്തിൽ.

മഞ്ചലേറ്റിയ ഗീതങ്ങൾ സുന്ദരൻ കല്ലായിക്ക് നൽകി മിസോറാം ഗവർണ്ണർ പി എസ് ശ്രീധരൻപിള്ള പ്രകാശനം ചെയ്തു

പൂച്ചാക്കൽ ഷാഹുൽ 4 സിനിമകൾക്കും പാട്ടെഴുതിയിട്ടുണ്ട്. സംഗീത നാടക അക്കാദമിയുടെ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രകാശന ചടങ്ങിൽ പൂച്ചാക്കൽ ഷാഹുലിനെ ആദരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News