ശോഭാ സുരേന്ദ്രനെ പാർട്ടിയിൽ നിന്ന് പുകച്ച് പുറത്ത് ചാടിക്കാൻ ബിജെപിയിൽ നീക്കം

ശോഭാ സുരേന്ദ്രനെ പാർട്ടിയിൽ നിന്ന് പുകച്ച് പുറത്ത് ചാടിക്കാൻ ബിജെപിയിൽ നീക്കം. ശോഭയെ പരമാവധി അവഗണിക്കാനാണ് മുരളീധര – സുരേന്ദ്ര പക്ഷത്തിന്റെ തീരുമാനം.

ശോഭ പാർട്ടി വിട്ട് പോകുന്നെങ്കിൽ പോകട്ടെ എന്നാണ് മുരളീധര പക്ഷത്തിന്റെ നിലപാട്. തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നിന്ന് ശോഭയെ ഒഴിവാക്കായത് ഇതിന്റെ ഭാഗമായാണ്.

പാർട്ടിയിൽ വനിതാനേതാക്കൾക്ക് നീതി ലഭിക്കുന്നില്ലെന്നും ശോഭാ പക്ഷം ചൂണ്ടിക്കാട്ടുന്നുണ്ട്. ശോഭയെ തഴഞ്ഞത് കേന്ദ്ര നേതൃത്വമാണെന്ന സുരേന്ദ്രന്റെ വാദം തെറ്റെന്നും ശോഭ പക്ഷം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News