പശ്ചിമ ബംഗാളിൽ ആദ്യ രണ്ട് ഘട്ട തിരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥിചിത്രം ഉടൻ വ്യക്തമാകും

പശ്ചിമ ബംഗാളിൽ ആദ്യ രണ്ട് ഘട്ട തിരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥിചിത്രം ഉടൻ വ്യക്തമാകും. ഇടത് പക്ഷം ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. അതോടൊപ്പം തൃണമൂൽ, ബിജെപി, കോണ്ഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളും അവരുടെ സ്തനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേ സമയം ബിജെപി ആദ്യഘട്ട സ്ഥാനാർഥി പട്ടികക്കൊപ്പം കേരളത്തിലെ ചില പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കൂടി പ്രഖ്യാപിപിക്കും എന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, ഇ ശ്രീധരൻ, കുമ്മനം രാജശേഖരൻ, പികെ കൃഷ്ണദാസ് എന്നിവരുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചാകും പ്രഖ്യാപനം ഉണ്ടാവുക.

മാർച്ച് 27,ഏപ്രിൽ ഒന്ന് തീയതികളിലായാണ് പശ്ചിമ ബംഗാളിൽ ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പ് നടക്കുനത്. 30 വീതം മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. അധികാര തുടർച്ചക്ക് തൃണമൂലും അധികാരം പിടിക്കാൻ ബിജെപിയും നീക്കങ്ങൾ നടത്തുമ്പോൾ ഇത്തവണ നിർണായകമാകുക ഇടത് പക്ഷത്തിന്റെ നേതൃത്വത്തിലുള്ള സംയുക്ത മോർച്ചയാണ്.

ഇടത് പക്ഷത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.ആദ്യ രണ്ട് ഘട്ടങ്ങളിലേക്കുള്ള സ്ഥാനാർഥിപട്ടിക കോൺഗ്രസ് സ്ക്രീനിംഗ് കമ്മറ്റിയും തയ്യാറാക്കിക്കഴിഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി നാളെ യോഗം ചേർന്ന് പട്ടികയ്ക്ക് അനുമതി നൽകും. അതേ സമയം തൃണമൂൽ കോണ്ഗ്രസും ഇന്ന് സ്തനാർത്ഥികളെ പ്രഖ്യാപിക്കും.

അതേ സമയം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുനതിന് മാസങ്ങൾക്ക് മുന്നേ തന്ത്രങ്ങൾ തുടങ്ങിയ ബി ജെ പി ഇന്നലെ തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് ആദ്യ രണ്ട് ഘട്ടങ്ങളിലേക്കുള്ള സ്ഥാനാർത്ഥിപ്പട്ടികയ്ക്ക് അന്തിമ രൂപം നൽകിയിട്ടുണ്ട്. പ്രധാന മന്ത്രിയുടെ നേതൃത്വത്തിൽ ദില്ലിയിലെ പാർട്ടി ആസ്ഥാനത്തായിരുന്നു യോഗം.

ബംഗാൾ, അസം തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിചക്കും. ഒപ്പം കേരളത്തിലെ ചില പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കൂടി പ്രഖ്യാപിപിക്കും എന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, ഇ ശ്രീധരൻ, കുമ്മനം രാജശേഖരൻ, പികെ കൃഷ്ണദാസ് എന്നിവരുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel