
കെ എം ഷാജി കാസര്‍കോട്ട് മത്സരത്തിനെത്തും മുമ്പ് തന്നെ മുസ്ലീം ലീഗില്‍ പൊട്ടിത്തെറിയും പ്രതിഷേധവും. എം എസ് എഫ് മുന്‍ ജില്ലാ സെക്രട്ടറിയും യൂത്ത് ലീഗ് മണ്ഡലം ഭാരവാഹിയുമായ അബ്ദുള്‍ ഹമീദ് ലീഗില്‍നിന്നും രാജിവെച്ച് കാസര്‍കോട്ട് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നു.
കെ എം ഷാജിയെ കാസര്‍കോട്ട് മത്സരിപ്പിക്കുന്നതിനെതിരെ നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി പാണക്കാട്ടേക്ക് എത്തിയിരുന്നു.
കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഇ.അബ്ദുള്ള, ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹിമാന്‍, ട്രഷറര്‍ കല്ലട്ര മായിന്‍ ഹാജി, കാസര്‍കോട് എംഎല്‍എ എന്‍.എ.നെല്ലിക്കുന്ന് എന്നിവരാണ് പാണക്കാട്ടെത്തിയത്.
വിജയസാധ്യതയുള്ള സ്ഥാനാര്‍ഥി വേണമെന്ന് തങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടതാണെന്നും കാലങ്ങളായി ജില്ലയില്‍ നിന്നുള്ളവരാണ് കാസര്‍കോട് മത്സരിക്കാറുള്ളതെന്നും ജില്ലാ നേതാക്കള്‍ ഹൈദരലി ശിഹാബ് തങ്ങളെ കണ്ട ശേഷം പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here