ഇത്തവണ ഭാഗ്യദേവത കനിഞ്ഞത് അതിഥി തൊഴിലാളിയെ; 80 ലക്ഷം സ്വന്തമാക്കിയതിന് ശേഷം സംഭവിച്ചതിങ്ങനെ

പശ്ചിമ ബംഗാളില്‍ നിന്നു തിരുവനന്തപുരത്ത് ജോലിക്ക് എത്തിയ അതിഥി തൊഴിലാളിയെ ഭാഗ്യദേവത കനിഞ്ഞു. കേരള ലോട്ടറിയുടെ 80 ലക്ഷം രൂപയാണ് മരുതംകുഴിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനായി എത്തിയ പ്രതിഭ മണ്ഡലിനാണ് ലഭിച്ചത്.

കാരുണ്യ പ്ലസ് ടിക്കറ്റിന്റെ ഇന്നലെ നറുക്കെടുത്ത നമ്പര്‍ PC 359410 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ലോട്ടറിയടിച്ചതോടെ ഇയാള്‍ പൊലീസ് സഹായം തേടി.

പൂജപ്പുര പൊലീസ് സ്റ്റേഷനിലെ പോലീസുകാരാണ് എല്ലാ രീതിയിലും പ്രതിഭ മണ്ഡലിനെ സഹായിച്ചത്. ബാങ്ക് അക്കൗണ്ടില്ലാത്ത പ്രതിഭാ മണ്ഡലിന് പൂജപ്പൂര കാനറ ബാങ്കില്‍ അക്കൗണ്ട് എടുത്ത് നല്‍കാന്‍ സൗകര്യം ഒരുക്കിയതും പോലീസാണ്.

ബാങ്ക് ഉദ്യോഗസ്ഥരെ പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ സ്റ്റേഷനില്‍ എത്തി ടിക്കറ്റ് സ്വീകരിച്ചു. ഹിന്ദി മാത്രം വശമുള്ള പ്രതിഭാ മണ്ഡലിന് മേല്‍വിലാസം അറിയാത്തതിനെ തുടര്‍ന്ന് ഉടമയുമായി എത്തി മേല്‍വിലാസം നല്‍കി അക്കൗണ്ട് തുറക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

തുടര്‍ന്ന് ടിക്കറ്റ് പൊലീസിന്റെ സാന്നിധ്യത്തില്‍ ലോക്കറിലേക്ക് മാറ്റി. ബാങ്കിലേക്ക് വരാനും തിരികെ മടങ്ങാനും പൊലീസ് വാഹനത്തില്‍ തന്നെ സൗകര്യം ഒരുക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News