രമേശ് ‌ചെന്നിത്തലയുടെ മണ്ഡലമായ ആറാട്ടുപുഴയിൽ കോൺഗ്രസ്‌ ഇരുവിഭാഗങ്ങൾ തമ്മിൽ പരസ്യമായി വാക്കേറ്റം

പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ആറാട്ടുപുഴയിൽ കോൺഗ്രസ്‌ ഇരുവിഭാഗങ്ങൾ തമ്മിൽ പരസ്യമായി വാക്കേറ്റം.

രമേശ്‌ ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് പ്രചരാനർത്ഥം ജവഹർബാൽമേഞ്ച് ഹരിപ്പാട് നിയോജകമണ്ഡലം പ്രസിഡന്റ്‌ മിർസാൻ യൂത്ത്കോൺഗ്രസ്‌ നേതാവ് റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ കൊടികളും തോരണങ്ങളും അലങ്കരിക്കുന്നതിനിടയിലാണ് പാർട്ടിയിലെ ഒരു വിഭാഗം കൊടികൾ നശിപ്പിക്കുകയും പ്രചരണം തടസപ്പെടുത്തുകയും ചെയ്തത്.

പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലും ഗ്രൂപ്പ്‌ പോര് പരസ്യമായിരുന്നു. ആദ്യം സ്ഥാനാർഥിആയി പ്രഖ്യാപിച്ച ആറാട്ടുപുഴ മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നെ മാറ്റി എതിർഗ്രൂപ്പിലെ ആളിനെ സ്ഥാനാർഥി ആക്കിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here