
ഇ ശ്രീധരന്‍ മുന്നില്‍ നിന്ന് നയിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് മാത്രമാണ് ഇന്നലെ പറഞ്ഞതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. വി മുരളീധരന്‍ എഎന്‍ഐ കൊടുത്ത വാര്‍ത്ത തെറ്റിദ്ധരിച്ചതാണെന്നും ശ്രീധരനെ സംബന്ധിച്ച വാര്‍ത്ത മാധ്യമ സൃഷ്ടിയെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
ഇന്ധനവിലയും പാചതകവാതക വിലയും അടിക്കടി വര്‍ദ്ധിപ്പിക്കുന്നതിന്റെ ആഹ്ലാദമാണോ കെ സുരേന്ദ്രന്റെ വിജയ യാത്ര എന്ന കത്തോലിക്ക സഭയുടെ മുഖപത്രമായ സത്യദീപം മാസികയുടെ വിമര്‍ശനത്തിനും സുരേന്ദ്രന്‍ മറുപടി പറഞ്ഞു.
സത്യദീപം മാസികയുടെ സഭയ്ക്ക് അവരുടേതായ സ്വാതന്ത്ര്യമുണ്ടെന്നും ഇതേ പ്രസിദ്ധീകരണം സമീപകാലത്ത് യുഡിഎഫ് നെയും എല്‍ഡിഎഫ് യും വിമര്‍ശിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു
കഴിഞ്ഞ ദിവസം കെ സുരേന്ദ്രന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഇ ശ്രീധരനെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം നിഷേധിച്ചു കൊണ്ട് കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത് വന്നിരുന്നു.
സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും മുമ്പേ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കെ സുരേന്ദ്രന്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചത് ബിജെപിയില്‍ തര്‍ക്കവിഷയമായിരുന്നു.
വിജയ് യാത്രയ്ക്ക് തിരുവല്ലയില്‍ നല്‍കിയ സ്വീകരണത്തിനിടെയായിരുന്നു ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. എന്നാല് സംഭവം വാര്‍ത്തയായതോടെ വി മുരളീധരന്‍ നിഷേധിച്ച് രംഗത്ത് വരികയായിരുന്നു.
ഇ ശ്രീധരന്റെ സ്ഥാനാര്‍ഥിത്വം ആദ്യം ശരിവച്ച വി മുരളീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ബിജെപി തീരുമാനിച്ചിട്ടില്ലെന്നും വാര്‍ത്ത കണ്ടപ്പോള്‍ പാര്‍ട്ടി പ്രഖ്യാപിച്ചതായി തെറ്റിദ്ധരിച്ചാണെന്നുമാണ് തിരുത്തിപ്പറഞ്ഞത്.
കെ സുരേന്ദ്രന്റെ ഏകപക്ഷീയ തീരുമാനത്തിനെതിരെ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തു. ഇതോടെയാണ് മുരളീധരന്‍ നിഷേധിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here