മുസ്‌ലിം ലീഗ്‌ സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് തുടക്കമാകുന്നു

മുസ്‌ലിം ലീഗ്‌ സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് തുടക്കമാകുന്നു. നിർണായക നേതൃ യോഗം പാണക്കാട് തുടങ്ങി.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലാണ് യോഗം. പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്നു. യു.ഡി.എഫ് യോഗത്തിലെ തീരുമാനങ്ങൾ നേതാക്കൾ പാണക്കാട് തങ്ങളെ ധരിപ്പിക്കും.

അതേസമയം കെ എം ഷാജി കാസര്‍കോട്ട് മത്സരത്തിനെത്തും മുമ്പ് തന്നെ മുസ്ലീം ലീഗില്‍ പൊട്ടിത്തെറിയും പ്രതിഷേധവും അരങ്ങേറിയിരുന്നു.

എം എസ് എഫ് മുന്‍ ജില്ലാ സെക്രട്ടറിയും യൂത്ത് ലീഗ് മണ്ഡലം ഭാരവാഹിയുമായ അബ്ദുള്‍ ഹമീദ് ലീഗില്‍നിന്നും രാജിവെച്ച് കാസര്‍കോട്ട് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here