‘ഈഫൽ ടവറിന് മുമ്പിൽ ദൃശ്യം കേക്ക്’ ; സന്തോഷം പങ്കുവെച്ച് ജീത്തു ജോസഫ്

ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം 2’ മികച്ച പ്രതികരണങ്ങളുമായി ഇന്ത്യയൊട്ടാകെ ചര്‍ച്ചയാവുകയാണ്. ദൃശ്യം റീമേക്ക് ചെയ്തതുപോലെ രണ്ടാം ഭാഗവും റീമേക്ക് ചെയ്യാനൊരുങ്ങുകയാണ് മറ്റു അന്യഭാഷാ സിനിമ മേഖലകൾ. സോഷ്യൽ മീഡിയയിൽ വലിയ ഒരു ചർച്ചയ്ക്കാണ് ദൃശ്യം 2 വഴിയൊരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് രാജ്യം കടന്നും വാർത്തകൾ എത്തിയിരിക്കുകയാണ്.
Step 2: Place this code wherever you want the plugin to appear on your page.

Thank You 🙂

Posted by Jeethu Joseph on Monday, 1 March 2021

ഈഫൽ ടവറിന് അടുത്തു വരെ എത്തിയിരിക്കുകയാണ് ദൃശ്യം 2 ഇപ്പോൾ . ദൃശ്യം 2 പോസ്റ്റർ പതിച്ച കേക്ക് ഈഫൽ ടവറിന് മുമ്പിൽ വച്ചിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംവിധായകൻ ജീത്തു ജോസഫ് തന്നെയാണ് ഈ മനോഹരമായ നിമിഷം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. നിരവധിപേരാണ് ആശംസയുമായി എത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News