കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണ രീതികള്‍ കണ്ട് പൊതുജനങ്ങള്‍ ഊറിച്ചിരിക്കുന്നു: വിപിപി മുസ്തഫ

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തെരഞ്ഞെടുപ്പിനോടടുപ്പിച്ച് നടത്തുന്ന രാഷ്ട്രീയ പ്രേരിതമായ നടപടികള്‍ കണ്ട് ജനങ്ങള്‍ പരിഹസിച്ച് ചിരിക്കുകയാണെന്നും.

ഇത്തരം ലക്ഷ്യമില്ലാത്ത ആരോപണങ്ങളല്ലാതെ സര്‍ക്കാറിനെതിരെ കാര്യമായ ആരോപണങ്ങളൊന്നും ഉന്നയിക്കാനില്ലാത്ത ഗതികേടിലാണ് പ്രതിപക്ഷമെന്ന് ജനം സ്വയം വിലയിരുത്തുന്നുണ്ടെന്നും അഡ്വ. വിപിപി മുസ്തഫ പറഞ്ഞു.

മോഡിയും അമിത് ഷായും രാഷ്ട്രീയ ചാണക്യന്‍മാരാണെന്ന അവരുടെ അനുചരന്‍മാരുടെ വാദം എത്ര ദുര്‍ബലമാണെന്ന് തെളിയിക്കുന്നതാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഈ നീക്കം വെളിപ്പെടുത്തുന്നത്.

മാസങ്ങള്‍ക്ക് മുന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ട 164 മൊഴിയില്‍ ഇത്രയും വലിയ ഒരു വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നിട്ടും ഇത്രയും കാലം അത് പരിഗണിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോവാനോ കേന്ദ്ര ഏജന്‍സികള്‍ തയ്യാരാവാത്തതെന്തുകൊണ്ടായിരിക്കുമെന്നും വിപിപി മുസ്തഫ ചോദിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here