കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തുന്നത് സ്വയം ചെന്നുപെട്ട കുരുക്കഴിക്കാനുള്ള ശ്രമം; പ്രതിയുടെ മൊഴിക്ക് അനുബന്ധ തെളിവുകളുടെ ബലത്തില്‍ മാത്രമാണ് പ്രാധാന്യം: അഡ്വ. ആഷി

കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്നവെന്നതിന് രാജ്യവ്യാപകമായി നിരവധി ഉദാഹരണകളും ചര്‍ച്ചകളും നടക്കുന്നതിനിടയിലാണ് പുതിയ നീക്കമെന്ന് അഡ്വ. ആഷി കൈരളി ന്യൂസിനോട് പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തീരുമാനിക്കുകയാണെങ്കില്‍ ആരെയും പ്രതിയാക്കാനും മാപ്പുസാക്ഷിയാക്കാനും കഴിയും അതുമാത്രമാണ് ഈ കേസുകളില്‍ ഇതുവരെ നടന്നതെന്നും കൂടുതലൊന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മാസങ്ങളായി നടത്തുന്ന അന്വേഷണത്തില്‍ സാധിച്ചിട്ടില്ലെന്നും അഡ്വ. ആഷി പറഞ്ഞു.

മുഖ്യമന്ത്രിയെ കുരുക്കാനും തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയെന്നതിനുമപ്പുറം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തുന്നത് സ്വയം എത്തപ്പെട്ട കുരുക്കില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു ശ്രമമാണെന്നും, കൃത്യമായ ഇടവേളകളില്‍ മൊഴികള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി ചര്‍ച്ചയാക്കി നിലനിര്‍ത്തുകയെന്നതല്ലാതെ യഥാര്‍ഥ പ്രതികളെയൊന്നും നിയമത്തിന് മുന്നില്‍ പുറത്തുകൊണ്ടുവരാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അഡ്വക്കറ്റ് ആഷി പറഞ്ഞു.

ഇതിനെതിരെ കോടതികള്‍ രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു അതിന് പിന്നാലെയാണ് ഇന്നത്തെയും നീക്കം മുഖ്യമന്ത്രിയെ പോലൊരാളെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ ഈ മൊഴികൊണ്ട് മാത്രം സാധിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തന്നെ അറിയാം എന്നാല്‍ കൃത്യമായ അന്വേഷണമോ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കലോ അല്ല അന്വേഷണ ഏജന്‍സികളുടെ നിലവിലെ താല്‍പര്യമെന്നാണ് അവരുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്നും അഡ്വ. ആഷി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News