കൊറോണ വാക്‌സിനേഷൻ ഡ്രൈവിന്റെ രണ്ടാം ഘട്ടം രാജ്യത്ത് പുരോഗമിക്കുന്നു

കൊറോണ വാക്‌സിനേഷൻ ഡ്രൈവിന്റെ രണ്ടാം ഘട്ടം രാജ്യത്ത് പുരോഗമിക്കുന്നു. കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്‌കർ , രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉൾപ്പടെയുള്ളവർ കൊറോണ വാക്‌സിൻ ഫസ്റ്റ് ഡോസ് സ്വീകരിച്ചു.

പ്രതിരോധ കുത്തിവയ്പ്പിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കം മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ധനകാര്യമന്ത്രി നിർമലസീതാരാമൻ, ആരോഗ്യമന്ത്രി ഹർഷ് വർധൻ, മറ്റ് കേന്ദ്ര, സംസ്ഥാന മന്ത്രിമാർ എന്നിവർക്ക് കോവിഡ് -19 വാക്‌സിൻ ആദ്യ ഷോട്ട് ലഭിച്ചിരുന്നു

അതേസമയം, മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, മാധ്യപ്രദേശ് , ദില്ലി എന്നിവിടങ്ങളിൽ കൊറോണ കേസുകൾ ദിനംപ്രതി വർധിക്കുന്നുവെന്ന് കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കേസുകളിൽ 84.44% ഈ ആറ് സംസ്ഥാനങ്ങളിൽ നിന്നുമാണ്.

ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത ഇൻട്രനാസൽ കോവിഡ് -19 വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ അടുത്തയാഴ്ച ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here