‘അരുവി’യുടെ ബോളിവുഡ് റീമേക്ക് ഒരുങ്ങുന്നു.

തമിഴ് ചിത്രം ‘അരുവി’യുടെ ബോളിവുഡ് റീമേക്ക് ഒരുങ്ങുന്നു. ഫാത്തിമ സന ഷെയ്ഖ് ആണ് ചിത്രത്തില്‍ നായികയാവുക. ഇ. നിവാസ് ആണ് ചിത്രം സംവിധാനം ചെയ്യുക. 2021 പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴില്‍ ഏറെ പ്രേക്ഷകശ്രദ്ധയും നിരൂപകശ്രദ്ധയും നേടിയ ചിത്രമാണ് അരുവി.

അരുണ്‍ പ്രഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അദിതി ബാലന്‍ ആണ് നായികയായി എത്തിയത്. താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. എച്ച്‌ഐവി പൊസിറ്റീവായ അരുവി എന്ന കഥാപാത്രമായാണ് അദിതി ചിത്രത്തില്‍ വേഷമിട്ടത്.

അദിതിയുടെ അഭിനയ മികവിനും അരുണിന്റെ സംവിധാന മികവിനും ഏറെ പ്രശംസ ലഭിച്ചിരുന്നു. അരുണ്‍ പ്രഭു തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചത്. അദിതി ബാലന് പുറമെ ചിത്രത്തില്‍ അഞ്ചലി വര്‍ധന്‍, ലക്ഷ്മി ഗോപാല സ്വാമി എന്നിവരും പ്രധാന വേഷം ചെയ്തു.


അതേസമയം, ലുഡോ, സുരജ് പേ മങ്കള്‍ ഭാരി എന്നിവയാണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍. ബാലതാരമായാണ് ഫാത്തിമ സന ഷെയ്ഖ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. ദംഗല്‍ ചിത്രത്തില്‍ റസ്ലിങ് താരം ഗീത പോഹാട്ടിന്റെ വേഷം അവതരിപ്പിച്ചാണ് ഫാത്തിമ ഏറെ ശ്രദ്ധേയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News