സ്വര്‍ണക്കടത്ത് കേസില്‍ ഇഡിക്ക് തിരിച്ചടി; ശിവശങ്കറിന്‍റെ ജാമ്യം റദ്ദ് ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.

ഹര്‍ജിയില്‍ സുപ്രീം കോടതി ശിവശങ്കറിന് നോട്ടീസ് അയച്ചു. കേസ് ആറ് ആഴ്‌ചയ്‌ക്കു ശേഷം വീണ്ടും സുപ്രീം കോടതി പരിഗണിക്കും.

കേരള ഹൈക്കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്നും അതിനായി ശിവശങ്കറിന് നോട്ടീസ് അയയ്‌ക്കുകയാണെന്നും കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here