
സിനിമ പ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടനും സംവിധായകനുമായ സാജിദ് യഹിയ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം ”പല്ലൊട്ടി 90 ‘s കിഡ്‌സ്”ന്റെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ പൂജ ഇന്ന് രാവിലെ പാലക്കാട് നടന്നു.
ജിതിന്‍ രാജാണ് ചിത്രത്തിന്റെ സംവിധായകന്‍.തിരക്കഥ-സംഭാക്ഷണം ഒരുക്കിയിരിക്കുന്നത് ദീപക് വാസന്‍ .തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ ‘ജാതിക്ക തോട്ടം’ എന്ന ഗാനം രചിച്ച സുഹൈല്‍ കോയയാണ് ‘പല്ലൊട്ടി’യിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. പ്രകാശ് അലക്സ് സംഗീതം
മികച്ച പ്രതികരണവും പ്രേക്ഷക ശ്രദ്ധയും നേടിയ ‘പല്ലൊട്ടി’ എന്ന ഹ്രസ്വചിത്രത്തിനെ അടിസ്ഥാനമാക്കിയാണ് ‘പല്ലൊട്ടി 90 ‘s കിഡ്‌സ്’ എന്ന ചിത്രം ഒരുങ്ങുന്നത്. കണ്ണന്‍, ഉണ്ണി എന്ന രണ്ടു കുട്ടികളുടെ നിഷ്‌ക്കളങ്കമായ സ്‌നേഹവും, സൗഹൃദവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥാ പശ്ചാത്തലവുമാണ് ചിത്രം പറയുന്നത്.
മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ്, മാസ്റ്റര്‍ നീരജ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ സൈജു കുറുപ്പ്, സുധീഷ് കോപ്പ, ദിനേശ് പ്രഭാകര്‍ തുടങ്ങിയ വന്‍ താരനിരകള്‍ക്കൊപ്പം വിനീത് തട്ടില്‍, പ്രശസ്ത പിന്നണി ഗായിക ശ്രേയ രാഘവ്, അബു വളയകുളം, മരിയ പ്രിന്‍സ് ആന്റണി, അജീഷ, ഉമാ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here