’18+’ ടീസര്‍ റിലീസ് ചെയ്തു

യുവ നടന്‍ വിജുബാലിനെ നായകനാക്കി നവാഗതനായ മിഥുൻ ജ്യോതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ഡ്രാമ ചിത്രമാണ് ’18+’. വി ലെെവ് സിനിമയുടെ ബാനറില്‍ ദിലീപ് എ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍, ചലച്ചിത്ര രംഗത്തെ പ്രമുഖരായ പ്രിയനന്ദനന്‍,ആഷിഖ് അബു,ജിബു ജേക്കബ്,സലാം ബാപ്പു,അജയ് വാസുദേവ്,ശങ്കര്‍,ഇര്‍ഷാദ് അലി,കാര്‍ത്തിക് രാമകൃഷ്ണന്‍ തുടങ്ങിയവര്‍ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

പൂർണമായും ഒരു നടനെ വെച്ച് ചിത്രീകരിക്കുന്ന “18+ ” മലയാളത്തിൽ പുതിയ അവതരണ ശെെലി ഒരുക്കാനുള്ള ശ്രമമാണെന്ന് അണിയറ പ്രവർത്തകര്‍ പറഞ്ഞു.മലയാളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞവരാണ് ഈ ചിത്രത്തിനു പിന്നിൽ പ്രവര്‍ത്തിക്കുന്നതെന്ന് മറ്റൊരു പ്രത്യേകതയാണ്.റിലീസ് ചെയ്ത വിദ്യാധരന്‍ മാസ്റ്റര്‍ ആലപിച്ച ” 18 + ” എന്ന ചിത്രത്തിലെ ആദ്യ ഗാനം ഇതിനോടകം ജന പ്രീതി നേടി കഴിഞ്ഞു.

ഛായാഗ്രഹണം-ദേവന്‍ മോഹനന്‍,,സംഗീതം-സഞ്ജയ് പ്രസന്നന്‍,എഡിറ്റിംങ്- അര്‍ജ്ജുന്‍ സുരേഷ്,ഗാനരചന-പ്രഭാവര്‍മ്മ,ഭാവന സത്യകുമാര്‍,ആലാപനം-വിദ്യാധരന്‍ മാസ്റ്റര്‍,സിത്താര കൃഷ്ണകുമാര്‍,രഹ്ന കെ എസ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-അലി അക്ബര്‍ ഫറൂക്ക്,ജ്യോതി വെള്ളാല്ലൂര്‍,പ്രൊഡക്ഷന്‍ ഡിസെെന്‍-അരുണ്‍ മോഹന്‍,സ്റ്റില്‍സ്-രാഗൂട്ടീസ്,പരസ്യക്കല-നിതിന്‍ സുരേഷ്,അസോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ കുര്യക്കോസ്,സൗണ്ട്-കരുണ്‍ പ്രസാദ്,പ്രൊജക്റ്റ് കണ്‍സള്‍ട്ടന്റ്-ഹരി വെഞ്ഞാറമൂട്.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News