മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗുണ്ടാ നേതാവ് അറസ്റ്റില്‍

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗുണ്ടാ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി ഷംസിനെയാണ്് അറസ്റ്റുചെയ്തത്. സ്വര്‍ണക്കടത്ത് സംഘം യുവതിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന് കൈമാറാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഷംസിന്റെ സംഘത്തിനാണെന്നാണ് വിവരം. ഷംസിന്റെ കൂട്ടാളികളായ 4 പേര്‍ നേരത്തെ പിടിയിലായിരുന്നു.

തിരുവല്ല സ്വദേശി ബിനോ വര്‍ഗീസ്, എറണാകുളം സ്വദേശി സുബീര്‍, പരുമല സ്വദേശി ശിവപ്രസാദ്, പറവൂര്‍ സ്വദേശി അന്‍ഷാദ് എന്നിവരാണ് മുന്‍പ് അറസ്റ്റിലായത്. ഇവരുള്‍പ്പെടുന്ന സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് പ്രതികള്‍ മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ബിന്ദുവും എന്നാണ് പൊലീസ് പറയുന്നത്. പല തവണ ബിന്ദു ഇവര്‍ക്കു വേണ്ടി സ്വര്‍ണ്ണം കടത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം 19നാണ് ബിന്ദു അവസാനമായി സ്വര്‍ണ്ണം കടത്തിയത്. അന്ന് ബെല്‍റ്റിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കിയ നിലയിലാണ് സ്വര്‍ണ്ണം കടത്തിയത്. ഈ സ്വര്‍ണ്ണം കൊടുവള്ളിയിലുള്ള രാജേഷിന് കൈമാറണമെന്നായിരുന്നു ധാരണ. എന്നാല്‍, ഇത് തെറ്റിച്ചതോടെയാണ് സംഘം ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News