ഹൈറേഞ്ചിലേ ഏലംകൃഷിയുടെ ചരിത്രം

ലോകത്ത് ആദ്യമായി ഏലം കൃഷി ചെയ്തത് എവിടെയെന്ന് അറിയുമോ?നമ്മുടെ പാമ്പാടുംപാറയില്‍.അയര്‍ലന്റില്‍ നിന്ന് കപ്പല് കയറിയെത്തിയ ഒരു സായിപ്പാണ്.
പാമ്പാടുംപാറയുടെ മണ്ണിലാണ് ലോകത്ത് ആദ്യമായി വ്യാവസായിക അടിസ്ഥാനത്തില് ഏലം കൃഷിയ്ക്ക് തുടക്കമിട്ടത്.യൂറോപ്യന്മാരെന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മവരുന്നത് നമ്മുടെ രാജ്യത്തെ അടക്കി ഭരിച്ച വിദേശ ശക്തികളെയാണ്…പക്ഷെ ചരിത്ര പുസ്തക താളുകളില്‍ ഒന്നും ഇടംപിടിയ്ക്കാത്ത..നമ്മുടെ നാടിന്റെ ഇന്നത്തെ കാര്‍ഷിക പ്രൗഢിയ്ക്ക് പിന്നില് ഒരു സായിപ്പുണ്ട് . അയര്‍ലന്റുകാരനായ ജോണ് ജോസഫ് മര്‍ഫി.

ജന്മം കൊണ്ട് അയര്‍ലന്റ് സ്വദേശിയാണെങ്കിലും ജീവിതത്തിന്റെ വലിയൊരു കാലവും കേരളത്തില്‍ ജീവിച്ച കാര്‍ഷിക വിദഗ്ദന്‍
ഏത് കടുത്ത വേനലിലും പാമ്പാടുംപാറയിലൊരു തണുപ്പുണ്ട്…കോടമഞ്ഞിന്റെ സ്വന്തം മൂന്നാറിന് പോലും അവകാശപെടാനില്ലാത്ത സുഖശീതളിമ.. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണിയ്ക്ക് കുട ചൂടി ആകാശം മുട്ടെ വളര്ന്നു നില്ക്കുന്ന മര മുത്തശ്ശിമാര് ഒരുക്കുന്ന തണുപ്പിന്റെ കൂടാരം….

നൂറ്റാണ്ടുകള്ക്ക് മുമ്പുതന്നെ ഇടുക്കിയുടെ മലഞ്ചെരുവുകളിലെ സുഗന്ധ വ്യഞ്ജനങ്ങള്‍ ലോക പ്രശസ്തമായിരുന്നു. നമ്മുടെ ഏലവും കുരുമുളകും ഇഞ്ചിയുമൊക്കെ തേടി നിരവധി പായ്കപ്പലുകളാണ് മലയാളകരയുടെ തീരത്ത് നങ്കൂരമിട്ടത്.

നമ്മുടെ കാടുകളില്‍ സ്വഭാവികമായി വളര്‍ന്നിരുന്ന ഏലം തിരുവിതാംകൂര്‍ മഹാരാജിവിന്റെ ആജ്ഞ പ്രകാരം ശേഖരിയ്ക്കുകയായിരുപതിവ്ആദിവാസികളുടേയും തമിഴരുടേയും സഹായത്തോടെയാണ് ഏലക്കാ ശേഖരിച്ചിരുന്നത്.

മര്‍ഫിയുടെ വരവും ഏലത്തിന്റെ പുതു ചരിത്രവും1872ല് അയര്‍ലന്റിലെ ഡബ്ലിനില് ജനിച്ച ജോണ് ജോസഫ് മര്‍ഫി തന്റെ 25-ാം വയസില് കേരളത്തില് എത്തി. കൃഷിയിലുള്ള താത്പര്യമായിരുന്നു അദേഹത്തെ കേരളത്തിലേയ്ക്ക് ആകര്ഷിച്ചത്. തുടക്കത്തില്‍ മൂന്നാറിലെ തേയിലതോട്ടങ്ങളിലായിരുന്നു മര്‍ഫിയുടെ സേവനം. മൂന്നാര്‍മലനിരകളില്‍ തേയില കൃഷി വ്യാപകമാക്കുന്നതിന് അദേഹം ഒട്ടേറെ സംഭാവനകള്‍ചെയ്തു.

ഉടുമ്പന്‍ചോലയിലെ ഏലക്കാടുകള്‍


ഇക്കാലഘട്ടത്തിലാണ് ഉടുമ്പന്‍ചോലയ്ക്ക് വടക്ക് ശാന്തന്‍പാറ മുതല്‍ തെക്ക് വണ്ടന്മേട് വരെയുള്ള ഭൂപ്രദേശത്തെ കാടുകളില്‍ ഏലം സ്വഭാവികമായി വളരുന്നത് മര്‍ഫിയുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് പാമ്പാടുംപാറയില്‍ എത്തിയ അദേഹം ഇവിടുത്തെ മണ്ണും കാലാവസ്ഥയും ഏലം കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമാണെന്ന് മനസിലാക്കുകയും തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമം ആരംഭിക്കുകയും ചെയ്തു.

പാമ്പാടുംപാറ എസ്റ്റേറ്റ്

തിരുവിതാംകൂര്‍ മഹാരാജിവില്‍ നിന്ന് ഏലം വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിന് അനുവാദം നേടിയ മര്‍ഫി കൃഷിയ്ക്ക് തുടക്കം കുറിച്ചു. കാടിനുള്ളില്‍ സ്വഭാവികമായി വളര്‍ന്നിരുന്ന ഏലത്തിന്റെ തൈകള്‍ ശേഖരിച്ച് ഒരു തോട്ടം ഒരുക്കി. അതാണ് ഇന്നത്തെ പാമ്പാടുംപാറ എസ്റ്റേറ്റ്. 100 ഏക്കറില്‍ തുടങ്ങിയ കൃഷി അദേഹം 1300 ഏക്കറായി വളര്‍ത്തി
വെല്ലുവിളികളുടെ തുടക്കം

പണ്ട് ഇഞ്ചക്കാടുകള്‍ നിറഞ്ഞതായിരുന്ന ഇന്നത്തെ പാമ്പാടുംപാറയിലെ ഭൂരിപക്ഷം പ്രദേശങ്ങളും. ഇവിടം കൃഷി യോഗ്യമാക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ക്ലേശകരമായ ജോലി ഏറ്റെടുക്കാന്‍ തൊഴിലാളികള്‍ തയ്യാറായിരുന്നില്ല. ഇവരെ പ്രോത്സാഹിപ്പിക്കാനായി ഇഞ്ചകാട്ടിലേയ്ക്ക് നാണയതുട്ടുകള്‍ മര്‍ഫി വാരി വിതറിയിരുന്നു.

നാണയ തുട്ടുകള്‍ക്കായി തൊഴിലാളികള്‍ മത്സരിച്ച് ഇഞ്ച കാടുകള്‍ തെളിച്ചു. അങ്ങനെ ഭൂമി കൃഷി യോഗ്യമാക്കി.
പാമ്പാടുംപാറയില്‍ ഉത്പാദിപ്പിച്ചിരുന്ന ഏലം മദ്രാസ് തുറമുഖം വഴിയാണ് കയറ്റി അയച്ചിരുന്നത്.പാമ്പാടുംപാറയില്‍ നിന്നും കമ്പത്തേയ്ക്ക് തലചുമടായി ഏലം എത്തിയ്ക്കുന്നതിന് പ്രത്യേക ജോലിക്കാരെ നിയമിച്ചിരുന്നു.

സ്വഭാവികമായി വളര്‍ന്നിരുന്ന ഏലത്തില്‍ നിന്നും ശേഖരിയ്ക്കുന്നതിനേക്കാള്‍ നിറത്തിലും ഗുണത്തിലും ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു മര്‍ഫിയുടെ തോട്ടത്തില്‍ ഉത്പാദിപ്പിച്ച ഏലക്കായ്ക്ക്. ഇതോടെ ആവശ്യക്കാരേറി. അങ്ങനെ കൂടുതല്‍ ആളുകളെ ഏലത്തിന്റെ വ്യാവസായിക ഉത്പാദനത്തിലേയ്ക്ക് ആകര്‍ഷിയ്ക്കുവാന്‍ മര്‍ഫിയ്ക്കായി.

ഏലം കൃഷിയുടെ വ്യാപനം

പാമ്പാടുംപാറയിലെ വിജയം ഏലം കൃഷിയിടെ വികസനത്തിന് ഊന്നല്‍ നല്കുന്നതിലേയ്ക്ക് മര്‍ഫിയെ നയിച്ചു. കൂടുതല്‍ ആളുകള്‍ഏലം കൃഷി ആരംഭിച്ചു. 1903ല്‍ കമ്പം ആസ്ഥാനമായി രൂപീകരിച്ച ഏലം പ്ലാന്റേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി അദേഹം തെരഞ്ഞെടുക്കപെട്ടു. ഒരിക്കല്‍ അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തില്‍ മര്‍ഫിയുടെ ക്ഷണ പ്രകാരം തിരുവിതാംകൂര്‍ ദിവാന് പങ്കെടുത്തു.

കൃഷിയിലെ പ്രതിസന്ധികള്‍ ദിവാനെ മനസിലാക്കിക്കുന്നതിന് അദേഹത്തിന് സാധിച്ചു. പ്രകൃതിയ്ക്കും വന സമ്പത്തിനും ജൈവവ്യവസ്ഥയ്ക്കും കോട്ടം വരുത്താതെ അടിക്കാട് വെട്ടിയുള്ള ഏലം കൃഷിയ്ക്കാണ് അദേഹം പ്രാമുഖ്യം നല്കിയത്.. യോഗത്തെ തുടര്ന്ന് 1905ല് തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഏലം കൃഷിയുടെ പ്രചാരണത്തിനായി കാര്‍ഡമം റൂള്‌സ് പാസാക്കി.
കുറച്ച് കാലത്തിന് ശേഷം മര്‍ഫി ഏന്തയാറിലേയ്ക്ക് പോയി. 1946ല് തമിഴ്‌നാട് സ്വദേശിയായ എസ്. ഭാസ്‌കര്‍ മര്‍ഫിയുടെ പക്കല് നിന്നും തോട്ടം വിലയ്ക്ക് വാങ്ങി. ഭാസ്‌കറിന്റെ മകന് പ്രഭാകറാണ് ഇപ്പോഴത്തെ തോട്ടം ഉടമ.

മര്‍ഫിയുടെ ഓര്‍മകള്‍
പാമ്പാടുംപാറയുടെ മണ്ണില് ഇപ്പോഴും മര്‍ഫിയുടെ ഓര്‍മകളുണ്ട് പഴയ എസ്റ്റേറ്റ് ബംഗ്ലാവും ഏലം സ്റ്റോറും തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച കോവിലുമെല്ലാം അതേ പടി ഇവിടെ നിലനിര്‍ത്തിയിട്ടുണ്ട്. ഇവയേക്കാളെല്ലാമുപരി ഏലം കൃഷിയ്ക്കായി അന്തരീക്ഷ ഊഷ്മാവ് വര്‍ധിയ്ക്കാതിരിക്കാന് അദേഹം നട്ട് വളര്‍ത്തിയ ആയിരകണക്കിന് മഴമരങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്. പാമ്പാടുംപാറയിലെ സുഖശീതളിമയ്ക്ക് ഒരു വിദേശിയുടെ സമ്മാനം.

നമ്മുടെ ഏലം.. ലോകമെങ്ങും

ഇന്ന് ഉടുമ്പന്‌ചോലയിലെ ഏലമലക്കാടുകളാണ് രാജ്യത്ത് ഏറ്റവും അധികം ഇലം ഉത്പാദിപ്പിക്കപെടുന്ന മേഖല. ലോകത്ത് ഏറ്റവും ഗുണവും നിറവുമുള്ള ഏലവും ഉത്പാദിപ്പിക്കപെടുന്നത് നമ്മുടെ നാട്ടില്‍ തന്നെ. ഉടുമ്പന്‍ചോലയും #വണ്ടന്മേടും ശാന്തന്‍പാറയും പാറത്തോടും മൈലാടുംപാറയും വള്ളക്കടവും ആനവിലാസവും അന്യാര്‍തൊളുവുമൊക്കെ!!
നാടിന് തിലക കുറിയായി ഏലം ഗവേഷണ കേന്ദ്രവും. ഇവിടെപ്രവര്‍ത്തിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel