രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ തമ്മില്‍ പരസ്യമായി വാക്കേറ്റം

രമേശ്  ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ആറാട്ടുപുഴയില്‍ കോണ്‍ഗ്രസ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ പരസ്യമായി വാക്കേറ്റം. രമേശ് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കൊടികളും തോരണങ്ങളും അലങ്കരിക്കുന്നതിനിടയിലാണ് വാക്കേറ്റം.

ജവഹര്‍ബാല്‍മഞ്ച് ഹരിപ്പാട് നിയോജകമണ്ഡലം പ്രസിഡന്റ് മിര്‍സാന്‍, യൂത്ത്‌കോണ്‍ഗ്രസ് നേതാവ് റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ കൊടികളും തോരണങ്ങളും അലങ്കരിക്കുന്നതിനിടയില്‍് പാര്‍ട്ടിയിലെ ഒരു വിഭാഗം കൊടികള്‍ നശിപ്പിക്കുകയും പ്രചരണം തടസപ്പെടുത്തുകയുമായിരുന്നു.

പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഗ്രൂപ്പ് പോര് പരസ്യമായിരുന്നു. ആദ്യം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ആറാട്ടുപുഴ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ മാറ്റി എതിര്‍ഗ്രൂപ്പിലെ ആളിനെ സ്ഥാനാര്‍ഥി ആക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel