‘ഒരു കൊല്ലമായി സ്വര്‍ണ്ണക്കടത്ത്, ഈന്തപ്പഴം, ഖുര്‍ആന്‍, ഡോളറുമൊക്കെയായി നടക്കുന്നു, കൊള്ളാവുന്ന ഒരു കുറ്റപത്രം ഇതുവരെ കൊടുക്കാന്‍ പറ്റിയിട്ടില്ല, ഉളുപ്പില്ലാത്ത വര്‍ഗ്ഗം’ ; കേന്ദ്ര ഏജന്‍സികളെ ട്രോളി കെ ജെ ജേക്കബ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ പയറ്റിപ്പരാജയപ്പെട്ട അടവുകള്‍ പുതിയ രീതിയില്‍ പയറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും നീക്കത്തിനെതിരെ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കെ ജെ ജേക്കബ്. സ്വര്‍ണ്ണക്കടത്തെന്നും ഈന്തപ്പ‍ഴമെന്നും ഖുര്‍ആനെന്നും ഡോളറെന്നുമൊക്കെപ്പറഞ്ഞ് നടക്കാന്‍ തുടങ്ങീയിട്ട് ഒരു കൊല്ലമായെന്നും കൊള്ളാവുന്ന ഒരു കുറ്റപത്രം ഇതുവരെ കൊടുക്കാന്‍ പറ്റിയിട്ടില്ലെന്നും കെ ജെ ജേക്കബ് ഫേസ്ബുക്കില്‍ കുറിച്ചു.

കേരള സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ കരുതിക്കൂട്ടിയുളള നീക്കങ്ങളെയും കെ ജെ ജേക്കബ് ശക്തമായി വിമര്‍ശിച്ചു. അടുത്ത റിപ്പോര്‍ട്ടില്‍ മൊത്തം മലയാളികള്‍ക്കും കള്ളക്കടത്താണ് പണി എന്നും ഗള്‍ഫില്‍ ജോലി എന്ന് പറഞ്ഞു പോകുന്നവരുടെയും വരുന്നവരുടേയുമെല്ലാം വരുമാനമാര്‍ഗ്ഗം ഇതാണെന്നും കൂടെ എഴുതിച്ചേര്‍ക്കണമെന്നും കെ ജെ ജേക്കബ് പരിഹസിച്ചു.

ആകെ കൈയിലുള്ളത് പ്രതികളില്‍ ഒരാളുടെ മൊഴിയാണ്. അതുവച്ച് എത്ര പോകും എന്നാണ് ഈ കൊട്ടേഷന്‍ ഗുണ്ടകള്‍ കണക്കാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ‘മഴവില്‍ക്കാവടി’യിലെ പറവൂര്‍ ഭരതന്‍ ഗുണ്ടയാണ് ഇവറ്റകളുടെ പ്രചോദനം എന്ന് തോന്നുന്നു എന്നാണ് കെ ജെ ജേക്കബ് പരിഹാസരൂപേണ കുറിച്ചു.

കെ ജെ ജേക്കബിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

അടുത്ത റിപ്പോര്‍ട്ടില്‍ മൊത്തം മലയാളികള്‍ക്കും കള്ളക്കടത്താണ് പണി എന്നും ഗള്‍ഫില്‍ ജോലി എന്ന് പറഞ്ഞു പോകുന്നവരുടെയും വരുന്നവരുടേയുമെല്ലാം വരുമാനമാര്‍ഗ്ഗം ഇതാണെന്നും മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് എല്ലാത്തിനും നേതൃത്വം കൊടുക്കുന്നതെന്നും കൂടെ കാച്ച്. ആര് ചോയ്ക്കാന്‍!

ഒരു കൊല്ലായി തേരാപ്പാരാ നടക്കാന്‍ തുടങ്ങീട്ട്. സ്വര്‍ണ്ണക്കടത്ത്, ഈന്തപ്പഴം, ഖുര്‍ആന്‍, ഡോളര്‍. കൊള്ളാവുന്ന ഒരു കുറ്റപത്രം ഇതുവരെ കൊടുക്കാന്‍ പറ്റിയിട്ടില്ല. ആകെ കൈയിലുള്ളത് പ്രതികളില്‍ ഒരാളുടെ മൊഴി. അതുവച്ച് എത്ര പോകും എന്നാണ് ഈ കൊട്ടേഷന്‍ ഗുണ്ടകള്‍ കണക്കാക്കുന്നത്?

‘മഴവില്‍ക്കാവടി’യിലെ പറവൂര്‍ ഭരതന്‍ ഗുണ്ടയാണ് ഇവറ്റകളുടെ പ്രചോദനം എന്ന് തോന്നുന്നു.

ഉളുപ്പില്ലാത്ത വര്‍ഗ്ഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here