‘ഇരട്ട ചങ്കാ, ഐ ലൈക്ക് യൂ.. ഉമ്മ’; മുഖ്യമന്ത്രി പിണറായി വിജയനോട് സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നൊരു പ്രതികരണം

‘ഇരട്ട ചങ്കാ, ഐ ലൈക്ക് യൂ.. ഉമ്മ’ എന്ന ഒറ്റ ഡയലോഗിലൂടെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയയായി ആലപ്പുഴ ആര്‍ത്തുങ്കല്‍ സ്വദേശി കവിത സുഭാഷ്. ആലപ്പുഴ ചുങ്കം ഈസ്റ്റിലെ സുഭാഷ് ഹോട്ടല്‍ ഉടമയുടെ മകളായ കവിത, മനോരമ ന്യൂസിന് നല്‍കിയ ബൈറ്റിലൂടെയാണ് വൈറലായത്.

മുഖ്യമന്ത്രി പിണറായി വിജയനോടുള്ള തന്റെ സ്‌നേഹവും ബഹുമാനവുമാണ് താന്‍ പ്രകടിപിച്ചതെന്ന് കവിത പറഞ്ഞു. ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണമാണ് കേരളത്തിന് ആവശ്യമെന്നും നാട് അതാണ് ആഗ്രഹിക്കുന്നതെന്നും കവിത പ്രതികരിച്ചു.

കവിതയുടെ വാക്കുകള്‍: ”മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ബഹുമാനവും സ്‌നേഹവുമാണ് ഞാന്‍ പ്രകടിപ്പിച്ചത്. ചാനലിലെ ആ ബൈറ്റിലൂടെ എന്റെ സ്‌നേഹം മുഖ്യമന്ത്രി കാണുന്നതില്‍ വളരെ സന്തോഷമുണ്ട്. തീര്‍ച്ചയായും പിണറായിയുടെ തുടര്‍ഭരണം കേരളത്തില്‍ വേണം.

മികച്ച ഭരണമാണ് അദ്ദേഹത്തിന്റേത്. നാട് അത് ആഗ്രഹിക്കുന്നു. വീഡിയോയില്‍ കാണുന്നത് എന്റെ അമ്മയെയും ബന്ധവിനെയുമാണ്. വീഡിയോ കണ്ട് ധാരാളം പേര്‍ വിളിക്കുന്നു. വളരെ സന്തോഷമുണ്ട്.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News